സ്തനാർബുദത്തിനെതിരെ പോരാട്ടം തുടർന്ന് ബ്രസ്റ്റ് കാൻസർ ബ്രിഗേഡ്സ് പദ്ധതി

Thumb Image
SHARE

സ്തനാർബുദത്തിനെതിരെ വിജയകരമായി പോരാട്ടം തുടർന്ന് മനോരമ ന്യൂസ് കേരളകാൻ രണ്ടാംഘട്ടത്തിൽ ആരംഭിച്ച ബ്രസ്റ്റ് കാൻസർ ബ്രിഗേഡ്സ് പദ്ധതി. മലബാർ കാൻസർ കെയർ സൊസൈറ്റിയുമായി സഹകരിച്ചാണ് സ്തനാർബുദ ബോധവൽക്കരണ യജ്ഞം മുന്നേറുന്നത്. 

വർധിച്ചുവരുന്ന സ്തനാർബുദത്തിനെതിരെ മനോരമ ന്യൂസും മലബാർ കാൻസർ കെയർ സൊസൈറ്റിയും ഒരുവർഷംമുൻപ് തുടങ്ങിവെച്ച പോരാട്ടമാണ് ഇന്നും തുടരുന്നത്. വിദ്യാർഥികളെയും, കുടുംബശ്രീ പ്രവർത്തകരെയും ആശാവർക്കർമാരെയും ഉൾപ്പെടുത്തി യൂണിറ്റുകളുണ്ടാക്കിയാണ് പദ്ധതി മുന്നേറുന്നത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ അറുപത് യൂണിറ്റുകൾ പ്രവർത്തനം തുടങ്ങി കഴിഞ്ഞു. സൗജന്യ സ്തനാർബുദ പരിശോധനയ്ക്കും സൗകര്യമൊരുക്കും. ഉത്തരമലബാറിലെ കാൻസർ രോഗികളിൽ ഏറ്റവും കൂടുതൽപേർ സ്തനാർബുദ ബാധിതരാണ്. 

MORE IN KERALA CAN
SHOW MORE