കൊച്ചി കാൻസർ സെന്ററിൽ വിഗ് ബാങ്ക് പ്രവർത്തനമാരംഭിച്ചു

Thumb Image
SHARE

നിർധനരായ കാൻസർ രോഗികൾക്കായി കൊച്ചി കാൻസർ സെന്ററിൽ വിഗ് ബാങ്ക് പ്രവർത്തനമാരംഭിച്ചു. ചലച്ചിത്രതാരം സുരഭി ലക്ഷ്മി ഉദ്ഘാടനം നിർവഹിച്ചു. കാൻസർ രോഗികൾക്ക് തലമുടി ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഇനി വിഗ് ബാങ്കിനെ സമീപിക്കാം. 

കീമോതെറാപ്പിയെ തുടർന്ന് തലമുടി നഷ്ടമാകുന്ന നിർധന രോഗികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊച്ചി കാൻസർ സെന്ററിൽ വിഗ് ബാങ്ക് ആരംഭിച്ചിരിക്കുന്നത്. കളമശേരി എച്ച് എം ടി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ദേവിക അനോദ്കുമാറാണ് വിഗിനാവശ്യമായ മുടി ആദ്യം സംഭാവന ചെയ്തത്. 

കാൻസർ സെന്ററിലെ ജീവനക്കാരും മെഡിക്കൽ കോളജിലേയും നഴ്സിങ് കോളജിലേയും വിദ്യാർഥിനികളുമടക്കം 25 പേർ കൂടി ഉദ്ഘാടന വേദിയിൽ തന്നെ തലമുടി സംഭാവന ചെയ്തു. കാൻസർ സെന്ററിൽ ചികിത്സതേടുന്ന രോഗികൾക്ക് സൗജന്യമായാണ് വിഗ് നൽകുക. 

MORE IN KERALA CAN
SHOW MORE