കാൻസർ ഒന്നിന്റെയും അവസാനവാക്കല്ല: മഞ്ജു വാര്യർ

Thumb Image
SHARE

കേരളാ കാൻ പരിപാടിയുടെ മുഖമായി നിൽക്കാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് നടി മഞ്ജു വാര്യർ. ഓരോ ഘട്ടത്തിലുമുള്ള ജനപങ്കാളിത്തം ഈ ഉദ്യമം ജനങ്ങൾ സ്വീകരിച്ചു എന്നതിന്റെ തെളിവാണെന്നും മഞ്ജു വാര്യർ പറഞ്ഞു. മനോരമ ന്യൂസിന്റെ ജനകീയ ദൗത്യം കേരളാ കാൻ മൂന്നാ ഘട്ടത്തിന്റെ രോഗനിർണയ ക്യാംപ് ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. 

kerala can@arj2

മുൻകൂട്ടിയുള്ള രോഗ നിർണയം, അതിലൂടെ ചികിൽസയും അതിജീവനവും. ഈ സന്ദേശത്തിനാണ് കേരളാ കാൻ മൂന്നാം ഘട്ടം ഊന്നൽ നൽകുന്നത്.ആദ്യപടിയായുള്ള രോഗ നിർണയ ക്യാംപിന് മികച്ച ജന പങ്കാളിത്തത്തോടെ ആലപ്പുഴയിൽ തുടക്കം. ഇറാം ഗ്രൂപ്പിന്റെ പിന്തുണയോടെയും MVR കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്. മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്തവർക്ക് പുറമെ നേരിട്ടെത്തുന്നവർക്കും രോഗ നിർണയത്തിനുള്ള അവസരമുണ്ട്. റോട്ടറി ക്ലബ് ഒാഫ് ആലപ്പി ഈസ്റ്റ് പ്രസിഡന്റ് കെ എസ്. ഗംഗാധര അയ്യര്‍. മനോരമ ന്യൂസ് സീനിയര്‍ കോർഡിനേറ്റിങ് എഡിറ്റര്‍‍ റോമി മാത്യു, തുടങ്ങിയവർ പങ്കെടുത്തു. 

kerala can@arj5

കേരള കാന്‍ ദൗത്യത്തിന്റെ മൂന്നാം പതിപ്പില്‍ ഒരു കോടി രൂപയുടെ കാന്‍സര്‍ ചികില്‍സാ സഹായ പദ്ധതിയാണ് മുന്നോട്ടുവയ്ക്കുന്നത്. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു മുന്‍കൈ. അര്‍ഹരായവര്‍ക്ക് സൗജന്യ ചികില്‍സ ലഭ്യമാക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം

kerala can@arj9
MORE IN KERALA CAN
SHOW MORE