കാൻസർ രോഗിക്ക് കരുത്തുപകരാൻ സൈക്കോ ഓങ്കോളജി

Thumb Image
SHARE

കാൻസർ രോഗികൾക്ക് മരുന്നുപോലെ പ്രധാനമാണ് മനസിന് ധൈര്യം പകരുകയെന്നതും. മലബാർ കാൻസർ സെന്ററിൽ നാല് മാസംകൊണ്ട് നാലായിരം രോഗികളാണ് സൈക്കോ ഓങ്കോളജിസ്റ്റിന്റെ സഹായം തേടിയത്. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഏക സൈക്കോ ഓങ്കോളജി വിഭാഗമാണ് മലബാർ കാൻസർ സെന്ററിലേത്. 

മാറുന്ന കാൻസർ ചകിത്സാരീതിയുടെ പുതിയ മുഖമാണ് സൈക്കോ ഓങ്കോളജി. കാൻസറിനെ നേരിടാൻ രോഗിയുടെ മനസിന് കരുത്ത് നൽകുകയാണ് പ്രധാന ലക്ഷ്യം. കാൻസറെന്ന രോഗത്തെ ഉൾകൊള്ളാൻ കഴിയാത്തവരാണ് സൈക്കോ ഓങ്കോളിജിസ്റ്റിന്റെ സഹായം തേടുന്നത്. 

പേടിയോടെയെത്തുന്നവർ മടങ്ങിപോകുന്നത് കാൻസറിനെ പനിപോലെ ചികിൽസിച്ചുമാറ്റമെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞാണ്. പലർക്കും പല ആശങ്കകളാണ് പങ്കുവയ്ക്കാനുള്ളത്. 

രോഗം മാറിയവരും സമൂഹത്തെ അഭിമുഖീകരിക്കാൻ സൈക്കോ ഓങ്കോളിജിസ്റ്റിന്റെ സേവനം തേടാറുണ്ട്. 

MORE IN KERALA CAN
SHOW MORE