കേരളത്തില്‍ കാൻസർ ചികിൽസാരംഗത്ത് വ്യാജൻമാരും സജീവം

kerala-can
SHARE

സംസ്ഥാനത്ത് കാൻസർ ചികിൽസാരംഗത്ത് വ്യാജൻമാരും സജീവമാണ്. ബോധവൽക്കരണം നടന്നിട്ടും ഇത്തരക്കാരെ സമീപിക്കുന്നവരുടെ എണ്ണത്തിൽ കുറവില്ല ആദിവാസികൾ, പാരമ്പര്യചികിൽസകൾ തുടങ്ങിയ പേരുകളിൽ പ്രവർത്തിക്കുന്ന ചില കേന്ദ്രങ്ങൾ രോഗം പെട്ടന്ന് ഭേദമാക്കാമെന്ന വാദ്ഗാദങ്ങളും നൽകുന്നു. ഇത്തരം ചികിൽസകൾക്ക് യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലെന്നും രോഗികൾക്ക് കൂടുതൽ ഭവിഷ്യത്തുകൾ ഉണ്ടാക്കുമെന്നും അലോപ്പതി മേഖലയിലെ വിദഗ്ധർ പറയുന്നു.

ശാന്തയുടെ ഭർത്താവ് ചന്തു കാൻസർ രോഗിയായിരുന്നു. എട്ട് മാസം മുമ്പ് മരിച്ചു. തലശേരി കാൻസർ സെന്ററിൽ രണ്ടു മാസത്തോളം ചികിൽ തേടി. അവിടുത്ത ചികിൽസ മതിയാക്കി തിരിച്ചു പോന്നതിൽ ഇപ്പോൾ ശാന്തയ്ക്ക് സങ്കടമുണ്ട്. പച്ചമരുന്നും നാട്ടുവൈദ്യവുമായിരുന്നു പിന്നീട് പരീക്ഷിച്ചത്. ആദ്യം കുറച്ച് ആശ്വാസം കിട്ടിയെങ്കിലും പിന്നീട് സ്ഥിതി ഗുരുതരമായി. 

സംസ്ഥാനത്തിനകത്തും പുറത്തും നാട്ടുമരുന്ന്, പച്ചമരുന്ന് തുടങ്ങിയ പേരുകളിലുള്ള കേന്ദ്രങ്ങൾ സജീവമാണ്. 

 ഒരു ശാസ്ത്രീയമായ അടിത്തറയും ഇത്തരം ചികിൽസാരീതികൾക്കില്ലെന്ന് വിദഗ്ധർ. ആലോപ്പതി ചികിൽയുടെ ഭാഗമായിവരുന്ന സ്വാഭാവികമായ താൽക്കാലിക പാർശ്വഫലങ്ങളൾ പേടിച്ചാണ് പലരും വ്യജചികിൽസകരുടെ അടുത്തെത്തുന്നത്.  സാമ്പത്തികമായി വലിയ നഷ്ടവും രോഗികൾക്ക് സംഭവിക്കുന്നുണ്ട്. 

MORE IN KERALA CAN
SHOW MORE