എം ബി ബി എസ് പാഠ്യപദ്ധതിയിൽ അർബുദത്തിന് സ്ഥാനമില്ല

Thumb Image
SHARE

രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും എം ബി ബി എസ് പാഠ്യപദ്ധതിയിൽ അർബുദത്തിന് സ്ഥാനമില്ല. ഡോക്ടർമാർക്ക് ആദ്യ ഘട്ടത്തിൽത്തന്നെ കൃത്യമായ രോഗ നിർണയം നടത്താൻ സാധിക്കാത്തത് രോഗികളുടെ അവസ്ഥ സങ്കീർണമാക്കുന്നു. പാഠ്യപദ്ധതിയിൽ കാൻസറിന് പ്രാധാന്യം നല്കാൻ ആരോഗ്യ സർവകലാശാല അടിയന്തര നടപടി കൈക്കൊള്ളണമെന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. 

മിക്ക സ്വകാര്യ മെഡിക്കൽ കോളേജുകളിലും അർബുദ ചികിൽസാ വിഭാഗമില്ല. ഇവിടെ പഠിച്ചിറങ്ങുന്ന ഡോക്ടർമാർക്ക് അർബുദ രോഗികളെ ചികിൽസിച്ചും പരിചയമില്ല. ഒാരോ വർഷവും 65000ലേറെ പുതിയ കാൻസർ രോഗികൾ.മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് അർബുദ രോഗ വ്യാപനത്തിൽ ഏറെ മുൻപന്തിയിലാണ് കേരളം. പ്രതിരോധിക്കാൻ, പാഠ്യപദ്ധതി പരിഷ്കരണത്തിനു ആദ്യസ്വരമുയരേണ്ടതും നമ്മുടെ സംസ്ഥാനത്തു നിന്നാകണം. 

MORE IN KERALA CAN
SHOW MORE