കൊച്ചി കാൻസർ സെന്ററിൽ കിടത്തിചികില്‍സാ വിഭാഗം യാഥാർഥ്യമായില്ല

Thumb Image
SHARE

കൊച്ചി കാന്‍സര്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി ഒരുവര്‍ഷമായിട്ടും കിടത്തിചികില്‍സാ വിഭാഗവും ഗവേഷണകേന്ദ്രവും കടലാസില്‍ തന്നെ. ഒൗട്ട് പേഷ്യന്റ് വിഭാഗത്തില്‍ ഇതുവരെ ചികില്‍സ തേടിയത് നാലായിരത്തോളം രോഗികള്‍. കിഫ്്ബിയില്‍ നിന്നുള്ള ധനസഹായം ലഭ്യമായാൽ ഫെബ്രുവരിൽ അടുത്തഘട്ടനിർമാണം ആരംഭിക്കാമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്. 

നിര്‍ധനരായ രോഗികള്‍ക്ക് എത്ര പറഞ്ഞാലും തീരില്ല കൊച്ചി കാന്‍സര്‍ സെന്റര്‍ പകരുന്ന ആശ്വാസം. അടുത്തകാലം വരെ കീമോതെറാപ്പിക്ക് വന്‍തുക നല്‍കി നല്‍കി സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചിരുന്നവരാണ് ഇവരിലേറെയും. കീമോയ്ക്ക് പുറമേ സങ്കീർണമല്ലാത്ത അർബുദശസ്ത്രക്രിയകളും പരിമിതമായ സാഹചര്യത്തിൽ ഇവിടെ നടത്തുന്നു. 

പക്ഷേ ഒപി പ്രവർത്തനമാരംഭിച്ച് ഒരു വർഷം പിന്നിടുമ്പോഴും കൊച്ചി കാൻസർ ആശുപത്രിയുടേയും ഗവേഷണകേന്ദ്രത്തിന്റെ നിർമാണ പ്രവർത്തനം ആരംഭിക്കാൻ ആരോഗ്യവകുപ്പിനായിട്ടില്ല. രണ്ട് ഘട്ടങ്ങളിലായി പൂർത്തിയാക്കാൻ പദ്ധതിയിടുന്ന കേന്ദ്രത്തിന്റെ നിർമാണം ഫെബ്രുവരിയിൽ ആരംഭിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വാഗ്ദാനം. 5 ലക്ഷം ചതുരശ്രയടിയിൽ നൂതന കാൻസർ ചികിത്സാസംവിധാനങ്ങൾ ഉൾക്കൊള്ളിച്ചുള്ള പദ്ധതിയാണ് ഇൻകെലിന് സമർപ്പിച്ചിരിക്കുന്നത്. 

കളമശേരി മെഡിക്കൽ കോളജിന്റെ പേ വാർഡ് കെട്ടിടത്തിലാണ് കാൻസർ സെന്റർ ഒപി വിഭാഗം ഇപ്പോൾ പ്രവർത്തിക്കുന്നത്. സ്ഥലപരിമിതി തന്നെയാണ് രോഗനിർണയ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് തടസമാകുന്നുമുണ്ട്. 

MORE IN KERALA CAN
SHOW MORE