കാന്‍സര്‍ മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്ക് സംസ്ഥാനത്ത് സംവിധാനമില്ല

Thumb Image
SHARE

സംസ്ഥാനത്ത് അർബുദ മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാൻ സംവിധാനമില്ല. ലാബുകളിൽ അടിസ്ഥാന സൗകര്യമില്ലെന്ന് മാത്രമല്ല, മരുന്ന് വാങ്ങാനുള്ള ഫണ്ടുമില്ല. പത്തുവർഷങ്ങളായി ഒരു അർബുദമരുന്ന് പോലും പരിശോധിച്ചിട്ടില്ലെന്നതും ആശങ്ക വർധിപ്പിക്കുന്നു. 

ഒരു വർഷം സംസ്ഥാനത്ത് 65000 പുതിയ കാൻസർ രോഗികളുണ്ടാകുന്നുണ്ടെന്നാണ് കണക്ക്. വിറ്റഴിക്കപ്പെടുന്നത് 1600 കോടി രൂപയുടെ അർബുദ പ്രതിരോധമരുന്ന്. പക്ഷെ എതെങ്കിലും മരുന്നിന്റ ഗുണനിലവാരത്തിൽ പരാതിയുയർന്നാൽ പോലും പരിശോധിക്കാൻ നമ്മുടെ ലാബുകളിൽ സംവിധാനമില്ല.  

പണമില്ലാത്തതാണ് പ്രധാന പ്രശ്നം. അഞ്ചു ലക്ഷം രൂപ വരെയുള്ള കാൻസർ മരുന്നുകളുണ്ട്. പക്ഷെ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് എല്ലാമരുന്നുകളും കൂടി പരിശോധിക്കാൻ ഒരു വർഷം ആകെ കിട്ടുന്നത് അഞ്ച് ലക്ഷം രൂപ. ഇത് പത്തുലക്ഷമായി വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും കാൻസർ മരുന്നുകൾക്ക് മാത്രമായി ഫണ്ട് നീക്കിവയ്ക്കാതെ പരിശോധന നടക്കില്ല. കാരണം എതെങ്കിലുമൊരു ഗുളിക പരിശോധിക്കണമെങ്കിൽ തന്നെ അതിന്റ 200 എണ്ണം സാംപിളായി ശേഖരിക്കണം. ഇനി ഏതെങ്കിലും തരത്തിൽ മരുന്ന് വാങ്ങിയാലും പരിശോധനയ്ക്ക് ആവശ്യമായ മറ്റ് സൗകര്യങ്ങൾ നമ്മുടെ ലാബുകളില്ല. മെഡിക്കൽ സർവീസ് കോർപറേഷന് ഗുണനിലവാരം ഉറപ്പുവരുത്തിയാണ് വാങ്ങുന്നതെങ്കിലും സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ വിൽക്കുന്ന മരുന്നുകൾ പരിശോധനയ്ക്ക് വിധേയമാക്കുന്നതേയില്ല.  

അർബുദമരുന്നുകളുടെ ഉൽപാദന ചെലവ് കൂടുതലാണ്. മാത്രമല്ല ചുരുക്കം കമ്പനികളേ ഈ രംഗത്ത് ഉള്ളു അതുകൊണ്ട് ഗുണനിലവാരത്തിൽ തട്ടിപ്പ് കാണിക്കില്ലെന്നാണ് സർക്കാരിന്റ മുൻവിധി. ഭക്ഷണസാധനങ്ങളിലെ കാൻസർ സാധ്യത പരിശോധിക്കാൻ നിരവധി ലാബുകളുള്ള നാട്ടില്‍‍, പക്ഷെ രോഗികൾ നേരിട്ട് കഴിക്കുന്ന മരുന്ന് പരിശോധിക്കാൻ സംവിധാനമില്ലാത്തത് തിരിച്ചടി തന്നെയാണ്.  

MORE IN KERALA CAN
SHOW MORE