ഗർഭാശയ അണ്ഡാശയ അർബുദത്തിന് കാരണമാകുന്നത് തെറ്റായ ഭക്ഷണരീതികളും വ്യായാമക്കുറവും

ovarian-cancer
SHARE

പ്രായവും പാരമ്പര്യവും മാത്രമാണ് ഗർഭാശയ- അണ്ഡാശയ അർബുദങ്ങൾക്ക് കാരണങ്ങളെന്ന ധാരണ തിരുത്തിയേ പറ്റൂ. കൊഴുപ്പു കൂടിയ ഭക്ഷണവും അമിതവണ്ണവും വ്യായാമത്തിന്റ കുറവും കാന്‍സറിന് വഴിവയ്ക്കുന്നുവെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. വിവാഹപ്രായം വൈകുന്നതും മുലയൂട്ടൽ കുറയുന്നതും ഗർഭാശയ- അണ്ഡാശയ അർബുദ സാധ്യത വർധിപ്പിക്കുന്നു. 

ഹോർമോണുകൾ അടങ്ങിയ കോഴിയിറച്ചി, ബീഫും മട്ടണും ഉൾപ്പെടുന്ന റെഡ് മീറ്റ്, ബർഗർ അടക്കമുള്ള ഫാസ്റ്റ് ഫുഡ് ഉൽപന്നങ്ങൾ. ശരീരത്തിൽ കൊഴുപ്പിന്റ അളവ് കൂടാൻ ഇവ ധാരാളം. ജീവിത തിരക്കുകൾക്കിടയിൽ വ്യായാമത്തിന് സ്ഥാനമില്ലാത്തതും സ്ത്രീകളെ ഗർഭാശയ അണ്ഡാശയ അർബുദങ്ങൾക്ക് ഇരകളാക്കുന്നു. 

കൊഴുപ്പു കൂടിയ ഭക്ഷണം കഴിക്കുന്ന കുട്ടികളിൽ ചെറുപ്പത്തിലെയെത്തുന്ന ആർത്തവം. അതേസമയം വൈകിയുള്ള പ്രസവം. ഈ വലിയ ഇടവേളയിലെ സ്തീഹോർമോണുകളുടെ ശക്തമായ പ്രവർത്തനം അണ്ഡാശയ - ഗർഭാശയ അർബുദങ്ങളിലേക്കായിരിക്കും എത്തിക്കുക. സ്തീഹോർമോണുകളുടെ അതിപ്രസരത്തിനു തടയിടുന്ന മുലയൂട്ടൽ കുറയുന്നതും കാരണമാകാം. രക്തസമ്മർദ്ദം, പ്രമേഹം,തൈറോയ്ഡ് പ്രശ്നങ്ങളുള്ളവരിലും അർബുദസാധ്യത ഏറെയാണ്. 

MORE IN KERALA CAN
SHOW MORE