രോഗത്തെ അതിജീവിച്ചവരാണ് കാന്‍സർ രോഗികളുടെ ആത്മബലമെന്ന് ദീദി ദാമോദരൻ

deedhicancerpatientg
SHARE

രോഗത്തെ അതിജീവിച്ചവരാണ് കാന്‍സർ രോഗികളുടെ ആത്മബലമെന്ന ്ദീദി ദാമോദരൻ. ഒന്‍പതു വർഷം മുൻപ് രോഗത്തെ കീഴടക്കിയ മലയാളസിനിമയുടെ ദീദി സ്വന്തം ജീവിതം കൊണ്ടുതന്നെ ഈ സന്ദേശത്തിന് അടിവരയിടുകയാണ്. 

ഇതൊരു വലിയ സന്ദേശമാണ്. രോഗത്തെ തോൽപ്പിച്ച് മുന്നേറാൻ ധൈര്യം പകരുന്ന സന്ദേശം. ഒമ്പതുവര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിതത്തിലേക്ക് അപ്രതീക്ഷിതമായെത്തിയ കാന്‍സറിനെ മനസാന്നിധ്യം കൊണ്ട് പോരാടിത്തോൽപ്പിക്കുകയായിരുന്നു ദീദി. ധൈര്യം പകര്‍ന്ന് കുടുംബവും ഒപ്പമുണ്ടായിരുന്നു. അര്‍ബുദം ചികില്‍സിച്ച് ഭേദമായാല്‍ പിന്നെ ആ കാലഘട്ടത്തെപറ്റി ഒാര്‍ക്കാന്‍ പോലും ആഗ്രഹിക്കാത്തവരാണ് ഭൂരിഭാഗവും. പക്ഷേ രോഗികള്‍ക്ക് ഊര്‍ജം പകരാന്‍ രോഗത്തെ അതിജീവിച്ചവര്‍ എന്നും അവര്‍ക്കൊപ്പമുണ്ടാകണമെന്നാണ് ദീദി പറയുന്നത്. 

കാന്‍സര്‍ രോഗം അതിജീവിച്ച ഒരാള്‍ ചികില്‍സയിലിരിക്കുന്ന രോഗിക്ക് നല്‍കുന്ന ഊര്‍ജം അനുഭവിച്ചറിഞ്ഞതാണ്. രോഗികള്‍ക്കായി ഒരുക്കുന്ന പ്രത്യേക ക്യാംപുകളിലും സജീവമായി പങ്കെടുക്കുന്നു. 

MORE IN KERALA CAN
SHOW MORE