കാന്‍സര്‍ അതിജീവന സന്ദേശവുമായി ലൈവത്തോണ്‍; കേരള കാന്‍ രണ്ടാംഘട്ടത്തിന് സമാപനം

SHARE

മൂന്നു മണിക്കൂര്‍ നീണ്ട ലൈവത്തോണോടെ മനോരമ ന്യൂസ് ജനകീയ ദൗത്യം കേരള കാന്‍ ന്‍റെ രണ്ടാം ഘട്ടത്തിന് ഉജ്വല സമാപനം. ചലച്ചിത്രതാരം മഞ്ജുവാര്യര്‍ അവതാരകയായ ലൈവത്തോണിലെ സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി ഒട്ടേറെ പ്രമുഖരും സാധാരണക്കാരും പങ്കാളികളായി .കേരള കാന്‍ ദൗത്യത്തിന്‍റെ ഭാഗമായി സമാഹരിച്ച അമ്പതുലക്ഷം രൂപ ചലച്ചിത്ര താരം മമ്മൂട്ടി ലൈവത്തോണ്‍ വേദിയില്‍ മലബാര്‍ കാന്‍സര്‍ സൊസൈറ്റിക്ക് കൈമാറി. 

പ്രത്യാശയുടെ സംഗീതവുമായി മലയാളിയുടെ പ്രിയതാരം മഞ്ജു വാര്യരാണ് കേരളകാന്‍ വാര്‍ത്താ  പരമ്പരയിലെ രണ്ടാം ലൈവത്തോണിന് തുടക്കമിട്ടത്.  പിന്നെ പാട്ടുകാരി  മനോരമ ന്യൂസ് സ്റ്റുഡിയോയിലേക്ക് ഒരിക്കല്‍ കൂടിയെത്തി. ലൈവത്തണിന്‍റെ  അവതാരകയായി.

ന്യൂസ് സ്റ്റുഡിയോയില്‍ മഞ്ജുവിനൊപ്പം പ്രമുഖ കാന്‍സര്‍ ചികില്‍സകന്‍ ഡോ.വി.പി.ഗംഗാധരനും, എഴുത്തുകാരിയും ആത്മവിശ്വാസം കൊണ്ട് രോഗത്തെ തോല്‍പ്പിച്ചയാളുമായ എസ്.സിത്താരയും.

ലൈവത്തോണില്‍ ആദ്യം അതിഥിയായെത്തിയത് ഇന്നസെന്‍റ് എംപി. ഡല്‍ഹിയില്‍ നിന്ന് തല്‍സമയം ചേര്‍ന്ന ഇന്നസെന്‍റ് തന്‍റെ ജീവിതത്തിലെ അര്‍ബുദകാലാനുഭവങ്ങള്‍ സരസമായി പങ്കുവച്ച് കാഴ്ചക്കാരില്‍ ചിരിയും ആത്മവിശ്വാസവും നിറച്ചു.

അര്‍ബുദത്തോട് പൊരുതി ജീവിതത്തില്‍ നിന്ന് വിടപറഞ്ഞ ചലച്ചിത്രതാരം ജിഷ്ണുവിന്‍റെ ഓര്‍മകളിലൂടെയാണ് കേരള കാന്‍ ലൈവത്തോണ്‍ പിന്നെ കടന്നു പോയത്. ജിഷ്ണുവിന്‍റെ കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്ന് സംവിധായകന്‍ കമലും ജിഷ്്ണുവിന്‍റെ ഭാര്യ ധന്യ രാജനും  സുഹൃത്തുക്കളും കേരളകാന്‍ ദൗത്യത്തിന്‍റെ ഭാഗമായി.

ഇതിനിടെ  കണ്ണൂര്‍ കാള്‍ട്ടക്സ് ജംഗ്ഷനില്‍ കേരള കാന്‍ ദൗത്യത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്  ചിത്രകാരന്‍മാര്‍ ഒത്തുചേര്‍ന്നിരുന്നു.

പിന്നെ ലൈവത്തോണിന് ഐക്യദാര്‍ഡ്യവുമായി ബാലഭാസ്കറിന്‍റെയും കൂട്ടുകാരും തിരുവനന്തപുരത്ത് നിന്ന് ഒപ്പം ചേര്‍ന്നു. 

കാന്‍സര്‍ ബോധവല്‍ക്കരണ, പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിക്ക് ചടങ്ങില്‍  50 ലക്ഷം രൂപ സമ്മാനിച്ചു

MORE IN KERALA CAN
SHOW MORE