കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ മെഡിക്കൽ ക്യാംപുകൾ തുടങ്ങി

SHARE

കാൻസറിനെ തുടക്കത്തിലെ കണ്ടെത്താൻ സൗജന്യ പരിശോധനയുമായി കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ മെഡിക്കൽ ക്യാംപുകൾ തുടങ്ങി. സ്തനാർബുദം കണ്ടെത്താന്‍ മൊബൈൽ മാമോഗ്രാം വാഹനവുമായുള്ള സംസ്ഥാന പര്യടനത്തിനാണ് തൃശൂരിലെ തിരുവില്വാമലയിൽ തുടക്കമായത്. മനോരമ ന്യൂസ് കേരള കാൻ ജനകീയ ദൗത്യത്തിന്റെ ഭാഗമായാണ് ക്യാംപുകള്‍ നടക്കുന്നത്. 

കാൻസറിനെ കണ്ടെത്തി തോൽപിക്കാനുള്ള ജനകീയ കൂട്ടായ്മയുടെ പുതിയൊരുദൗത്യത്തിനാണ് തിരുവില്വാമലയിൽ തിരിതെളിഞ്ഞത്. അമ്മയെ രക്ഷിക്കൂ എന്ന മുദ്രാവാക്യത്തോടെ സ്തനാർബുദം തുടക്കത്തിലെ കണ്ടെത്തി പ്രാഥമിക ചികിത്സ നൽകുകയുമാണ് കാംപുകളുടെ പ്രധാനദൗത്യം. മാമോഗ്രാമും സ്കാനിങ്ങും അടക്കം രോഗം തിരിച്ചറിയാനുള്ള അത്യാധുനിക സൗകര്യങ്ങളോടെയാണ് മൊബൈൽ മാമോഗ്രാം യൂണിറ്റ് തയാറാക്കിയിരിക്കുന്നത്. കേരള കാൻ ദൗത്യത്തിന്റെ ഭാഗമായി അമ്പത് ലക്ഷം രൂപ കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിക്ക് കൈമാറിയിരുന്നു. കെ. കരുണാകരൻ സാംസ്കാരിക സമിതിയുടെ സഹകരണത്തോടെ നടക്കുന്ന തിരുവില്വാമല പ്രദേശത്തെ ക്യാംപ് തിങ്കളാഴ്ച വരെ നീണ്ടുനിൽക്കും. വരുംദിവസങ്ങളിൽ തൃശൂർ, പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളിലും കാംപ് തുടരും. 

MORE IN KERALA CAN
SHOW MORE