
കോഴിക്കോട് കല്ലാമല ഡിവിഷനിലെ പ്രശ്ന പരിഹാരത്തിനായി രണ്ട് നിര്‍ദേശങ്ങള്‍ യുഡിഎഫ് നേതൃത്വത്തിന് സമര്‍പ്പിച്ചെന്ന് ടി.സിദ്ദീഖ്. കോണ്‍ഗ്രസ്–ആര്‍എംപി സൗഹൃദമത്സരം സാധ്യമല്ലെങ്കില്‍ പ്രാദേശിക യുഡിഎഫ് ധാരണപ്രകാരം ആര്‍എംപി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കണമെന്നാണ് നിര്‍ദേശം. ബൂത്തില്‍ കോവിഡ് രോഗിയെത്തിയെന്ന് തിരഞ്ഞെടുപ്പ് ദിവസം സിപിഎം വ്യാജ പ്രചാരണം നടത്തുമെന്ന് വ്യക്തമായ വിവരം ലഭിച്ചെന്നും ടി.സിദ്ദീഖ് മനോരമ ന്യൂസിനോട് പറഞ്ഞു.