
പ്രളയകാലം കണ്ട യഥാര്‍ത്ഥ ഹീറോകളിലൊരാളായിരുന്നു മധ്യപ്രദേശുകാരൻ വിഷ്ണു. പ്രളയം നോവായപ്പോൾ വിഷ്ണുവിൻറെ കഥ വൈറലായി. ആ സ്നേഹത്തിന് കയ്യടിക്കുമ്പോഴും ഉള്ളിലൊരു വിങ്ങൽ ബാക്കിയാകുന്നുണ്ട്. വിൽക്കാൻ കൊണ്ടുവന്ന പുതപ്പു മുഴുവൻ പ്രളയകേരളത്തിനു സൗജന്യമായി നല്കി വെറുംകയ്യോടെയാണ് വിഷ്ണു തിരിച്ചുപോയത്.
കണ്ണൂര്‍ ഇരിട്ടി താലൂക്ക് ഓഫീസില്‍ ഓഫീസ് ഇടവേളയില്‍ കമ്പിളി വില്ക്കാന് എത്തിയതായിരുന്നു വിഷ്ണു എന്ന മധ്യപ്രദേശുകാരന്. താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ നാട്ടിലെ മഴദുരിതത്തെക്കുറിച്ച് വിഷ്ണുവുമായി സംസാരിച്ചിരുന്നു. ഇതോടെ തന്റെ കയ്യിലുണ്ടായ പുതപ്പുകള്‍ ദുരിത ബാധിതര്‍ക്ക് നല്കാന് ഇദ്ദേഹം തയ്യാറായി. മാങ്ങോട് നിര്‍മ്മല എല്‍പി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് വിഷ്ണു കമ്പളി വിതരണം ചെയ്തത്. ജില്ലകളക്ടര്‍ മിര്‍ മുഹമ്മദലി കമ്പളിപുതപ്പുകള് ഏറ്റുവാങ്ങി.