കേരളം കെട്ടിപ്പിടിച്ചു, ആ പഞ്ചാബ് റിപ്പോർട്ടറെ; ഹൃദയം തൊട്ട് നന്ദി

punjab-reporter-kerala-flood
SHARE

ഈ പ്രളയകാലത്ത് മനസ്സു നോവിച്ചതും മനസ്സു നിറച്ചതുമായ നിരവധി ചിത്രങ്ങളുണ്ട്, രംഗങ്ങളുണ്ട്, വരുംകാലത്തേക്കുള്ള ഓർമപ്പെടുത്തലുകളായി. മഹാപ്രളയകാലത്ത് മറ്റുള്ളവരെ സ്നേഹിക്കാന്‍ കൂടുതൽ തോന്നിയെന്ന് ചിലർ പറയുന്നു. ഉറങ്ങാതിരുന്ന രാത്രികളിൽ പേരോ നാടോ അറിയാത്ത, ഇതുവരെ കണ്ടിട്ടില്ലാത്ത മുഖങ്ങളുടെ നോവുകൾ വരെ നമ്മളെയും വേദനിപ്പിച്ചു. ചില കരച്ചിലുകൾ ഇപ്പോഴും അസ്വസ്ഥപ്പെടുത്തുന്നുണ്ട്, ചില അതിജീവനങ്ങൾ ഊർജം പകരുന്നുണ്ട്.

അതിജീവനകഥകൾക്കിടയിൽ ഇതാ മനസ്സു നിറക്കുന്ന ഒരു ചിത്രം കൂടി. കേരളത്തിലെ പ്രളയം റിപ്പോർട്ട് ചെയ്യാനെത്തിയ പഞ്ചാബിൽ നിന്നുള്ള ഒരു റിപ്പോർട്ടറെ ദുരന്തബാധിത സ്ഥലത്തെ ഒരു മലയാളി കെട്ടിപ്പിടിക്കുന്ന ചിത്രമാണിത്. കേരളത്തിൽ എവിടെയാണ് ഇത് നടന്നതെന്ന് വ്യക്തമല്ല. 

ഗുര്‍ലീവ് സിങ്ങ് എന്നയാളാണ് ട്വിറ്ററിൽ ചിത്രം പങ്കുവെച്ചത്. വെള്ളത്തില്‍ കുടുങ്ങിയ ഇയാളെ സുരക്ഷിത സ്ഥാനത്തെത്തിച്ചത് ഈ റിപ്പോർട്ടർ ആണെന്നും ട്വീറ്റില്‍ പറയുന്നു. വിശദാംശങ്ങള്‍ ഇല്ലെങ്കിലും നിരവധി മലയാളികളാണ് ട്വിറ്ററില്‍ ഊ ചിത്രം പങ്കുവയ്ക്കുന്നത്.

MORE IN Kerala Flood Postive Stories
SHOW MORE