അവർക്കറിയില്ലായിരുന്നു, ഒറ്റത്തോർത്തുടുത്ത് നീന്തിയെത്തിയത് എസ്ഐ ആണെന്ന്

si
SHARE

ഇത് ടി.എം. സൂഫി. പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ. പ്രളയത്തിലകപ്പെട്ടവരെ രക്ഷിക്കാൻ വഞ്ചിയിലെത്തിയും നീന്തിക്കയറിയും രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഇദ്ദേഹം പൊലീസ് ഉദ്യോഗസ്ഥനാണെന്നു ദുരിതാശ്വാസ മേഖലയിലുള്ളവർ അറിഞ്ഞത് പിന്നീടാണ്. 

ഒറ്റത്തോർത്തുടുത്താണ് ഈ മനുഷ്യൻ രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. സുരക്ഷിത തീരത്തെത്തിച്ചത് നൂറോളം പേരെ. പെരിയാർ തീരത്ത് വാരപ്പെട്ടി ഇഞ്ചൂർ മേഖലയിലാണ് ഇദ്ദേഹത്തിന്റെ വീട്. ചെറുപ്പം മുതൽ വെള്ളവുമായി ഏറെ പരിചയമുള്ളതിനാൽ പേടിയുണ്ടായിരുന്നില്ലെന്ന് സൂഫി പറഞ്ഞു.

രക്ഷാപ്രവർത്തനത്തിലെ സൗകര്യത്തിനായി ഔദ്യോഗിക യുണിഫോം അഴിച്ചുവച്ചു. പെരുമ്പാവൂർ മേഖലയിലെ രക്ഷാപ്രവർത്തനം തീർന്നപ്പോൾ കാലടിയിലേക്ക് പോയി. വെള്ളപ്പൊക്കം രൂക്ഷമായ പ്രദേശമായിരുന്നു ഇത്. വഞ്ചിയിൽ എത്താൻ കഴിയാത്ത പ്രദേശത്തായിരുന്നു രക്ഷാപ്രവർത്തനം. 

അകലെ വ‍ഞ്ചി നിർത്തി നീന്തിയെത്തിയാണ് ഓരോ വീടുകളിലും കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. ‘ഞങ്ങളെ പോലെയുള്ളവർ യൂണിഫോമിൽ രക്ഷാപ്രവർത്തനത്തിന് എത്താത്തതിനാൽ പൊലീസ് സജീവമായില്ലെന്ന ആക്ഷേപം ചിലയിടത്ത് ഉയർന്നത് വിഷമമുണ്ടാക്കി.’ സൂഫി പറഞ്ഞു.

MORE IN Kerala Flood Postive Stories
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.