
ദുരിതം മാത്രമല്ല ദുരിതാശ്വാസക്യാംപുകളിലുണ്ടായിരുന്നത്. അതിജീവനത്തിനൊപ്പം സാഹോദര്യത്തിന്റെയും കാഴ്ചകളാണ് മഹാപ്രളയകാലത്ത് ക്യാംപുകളിൽ നാം കണ്ടത്. കൊടുങ്ങലൂർ ക്യാംപിൽ നിന്ന് എത്തിയത് മതത്തിന്റെ വേലിക്കെട്ടുകളില്ലാത്ത മൈലാഞ്ചി മൊഞ്ചുള്ള കാഴ്ചയാണ്.
ഈദ് പ്രമാണിച്ച് ക്യാംപിലെ മുസ്ലീം സ്ത്രീകൾക്കൊപ്പമിരുന്ന മൈലാഞ്ചിയിടുന്ന കന്യാസ്ത്രീകളുടെ ചിത്രം. ഹൃദയം നിറഞ്ഞ കാഴ്ചയെന്നാണ് ചിത്രത്തിന് താഴെയുള്ള കമന്റുകൾ. അഫ്സൽ അമീർ എന്നയാളാണ് ചിത്രം പങ്കുവെച്ചത്.