മുട്ടൊപ്പം വെള്ളത്തിൽ ഒഴുക്കിവിട്ട് ചൂടുചായ; തോല്‍ക്കാതെ കരീമിന്‍റെ ചായക്കട, വിഡിയോ

kareem-tea-shop
SHARE

അതിജീവിക്കാനുള്ള മലയാളിയുടെ മനസാണ്, പോരാടാനുള്ള വീറും വാശിയുമാണ് സമൂഹമാധ്യമങ്ങളിൽ പ്രളയകാലത്ത് നിറഞ്ഞുനിന്നത്. കുന്നംകുളത്തെ കരീമിന്‍റെ ചായക്കട അത്തരം അതിജീവന കഥകൾക്ക് ഒരുദാഹരണം മാത്രം. പ്രളയശേഷം മുട്ടൊപ്പം വെള്ളമായിരുന്നു കരീമിക്കയുടെ ചായക്കടയിൽ. പക്ഷേ വിട്ടുകൊടുക്കാൻ മനസില്ല.

പ്രളയജലത്തിൽ നിന്നുകൊണ്ട് മുൻപത്തെതു പോലെ തന്നെ, അതേ ഊർജത്തോടെ ചായ എടുക്കുന്നു കരീം. ചായഗ്ലാസുകൾ ഒന്നിച്ച് ഒരു പാത്രത്തിലാക്കി വെള്ളത്തിലൂടെ ഒഴുക്കിവിടുന്ന ആ കാഴ്ച മാത്രം മതി നമ്മള്‍ അതിജീവിച്ചിവെന്നു മനസിലാക്കാന്‍. . 

ഇതൊക്കെ കാണുമ്പോൾ ആർക്കാണ് തോറ്റുകൊടുക്കാൻ തോന്നുക? ആർക്കാണ് പിൻമാറാൻ തോന്നുക, വാക്കുകള്‍ക്കപ്പുറം ഈ ദൃശ്യങ്ങൾ തെളിയിക്കും. കരീമിക്കയെയും അദ്ദേഹത്തിന്‍റെ ചായക്കടയും കാണാം. 

MORE IN Kerala Flood Postive Stories
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.