'കവലപ്പെടാതുങ്കെ': കേരളത്തിനു വേണ്ടി കുടുക്ക പൊട്ടിച്ച് തമിഴ്കുട്ടികൾ

tamil-children
SHARE

പ്രളയക്കെടുതിയെ അതിജീവിക്കാൻ കേരളത്തിനകത്തും പുറത്തുംനിന്ന് സഹായഹസ്തങ്ങൾ നീണ്ടപ്പോൾ അണ്ണാറക്ക‌ണ്ണനും തന്നാലായതുപോലെന്നപോൽ കുടുക്കകൾ പൊട്ടിച്ചും ഇത്തിരിസമ്പാദ്യങ്ങൾ വെച്ചുനീട്ടിയും കുട്ടികളും ആ ദൗത്യത്തിൽ പങ്കുചേർന്നു. കേരളത്തിനകത്തു മാത്രമല്ല, അത്തരം അനുകരണീയ മാതൃകകൾ. തമിഴ്നാട്ടിലെ ഒരുകൂട്ടം കുട്ടികൾ തങ്ങളുടെ ചെറുസമ്പാദ്യം കേരളമക്കൾക്കായി എടുത്തുകൊള്ളൂ എന്നു പറയുന്ന വിഡിയോ നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

കയ്യിലെ കുടുക്കകളിൽ ഇത്തിരി പണം, ബിസ്ക്കറ്റുകൾ... ഇതൊക്കെയേ ഇവരുടെ കൈകളിൽ‌ ഇപ്പോൾ ഉള്ളൂ. എങ്കിലും തങ്ങളെക്കൊണ്ടാവും വിധം കേരളത്തെ സഹായിച്ചു ഈ കുരുന്നുകൾ. കയ്യിലുള്ളതെല്ലാം നിരത്തിവെച്ച് ഒന്നിച്ച് ഇവർ പറയുന്നു: ''കവലപ്പെടാതുങ്കെ, എടുത്തുക്കോ''. 

ഒരു പാടു നാളായി ചേർത്തുവെച്ച പണമാണ്, എടുത്തുകൊള്ളൂ എന്ന് ഒരാൾ. ഈ ബിസ്ക്കറ്റ് മുഴുവൻ എടുത്തുകൊള്ളൂ എന്ന് മറ്റൊരാൾ. കേരളമക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും ഇതൊക്കെ കേരളമക്കൾക്കു വേണ്ടി എടുത്തുകൊണ്ടുപോകണമെന്നുമാണ് ഇവർ ആവശ്യപ്പെട്ടത്. 

MORE IN KERALA
SHOW MORE