'ഹം പാകിസ്താനി ഹേ'; ഒരു ദിവസത്തെ ശമ്പളം കേരളത്തിന്; മഹാമാതൃക; വിഡിയോ

pakistan
SHARE

കേരളത്തിന് സഹായഹസ്തവുമായി പാകിസ്താനിലെ തൊഴിലാളികൾ. തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം കേരളത്തിനായി മാറ്റിവെക്കാനാണ് ഇവരുടെ തീരുമാനം. തങ്ങളെക്കൊണ്ട് പറ്റുന്നതുപോലെ ഞങ്ങൾ സഹായിക്കും. കേരളത്തിലെ എല്ലാവർക്കും വേണ്ടി പ്രാർഥിക്കും, അവർ പറയുന്നു.‌ ഹം പാകിസ്താനി ഹേ എന്ന് പറഞ്ഞാണ് ഇവരുടെ വിഡിയോ അവസാനിക്കുന്നത്. 

വിഡിയോ കാണാം.

 നിരവധി പേരാണ് കേരളത്തിന് സഹായഹസ്തവുമായെത്തുന്നത്. സംസ്ഥാനത്തെ പ്രളയക്കെടുതിയിൽ ഇന്നുമാത്രം മൂന്ന് പേര്‍ മരിച്ചു. പൊതുവെ തെളിഞ്ഞ കാലാവസ്ഥയാണ് മിക്കയിടത്തും. കനത്ത മഴയുണ്ടാകില്ലെന്നു കാലാവസ്ഥാകേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്നാൽ പ്രളയബാധിത പ്രദേശങ്ങളായ പത്തനംതിട്ട, എറണാകുളം ജില്ലകളിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

എല്ലാജില്ലകളിലേയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. 

പത്തനംതിട്ട,ആലപ്പുഴ,എറണാകുളം ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇനി കനത്ത മഴയുണ്ടാകില്ലെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ മാത്രമായിരുന്നു റെഡ് അലർട്ട്. ആലുവ ടൗണില്‍ വെള്ളം ഇറങ്ങിയത് ജനങ്ങൾക്ക‌ാശ്വാസമായി.

MORE IN KERALA
SHOW MORE