
ആകാശത്ത് വിലമതിക്കാനാകാത്ത ഒരു നിമിഷം. അമ്മയുടെയും കുഞ്ഞിന്റെയും പുനഃസമാഗമം. പ്രളയത്തിൽ മുങ്ങിയ ആലപ്പുഴയിലെ ഒരു വീടിന്റെ ടെറസിൽ നിന്നും ചെറിയ കുട്ടിയെ എയർലിഫ്റ്റ് ചെയ്യുന്നതിന്റെ വിഡിയോ ആണ് ജീവിതത്തിലെ ഊഷ്മളമായൊരു നിമിഷത്തെ പകര്‍ത്തിയത്. സേന പകര്‍ത്തിയ വിഡിയോ ട്വിറ്ററിൽ വൈറലായി. ശ്വാസമടക്കിപ്പിടിച്ച് മാത്രമേ ഈ ദൃശ്യം കാണാൻ സാധിക്കൂ. വിഡിയോയിൽ സുരക്ഷിതമായി ഹെലികോപ്റ്ററിലെത്തിച്ച കുട്ടിയെ അതിന്റെ അമ്മയ്ക്ക് കൈമാറുന്നതും നന്ദിപൂര്‍വ്വം അമ്മയുടെ നിറചിരിയും കാണാം.
ദുരന്തമുഖത്ത് നിന്നും ഇത്തരം ചിരിനിറയുന്ന കാഴ്ചകളാണ് നാവികസേന പങ്കുവെച്ചത്. നാവികസേനയുടെ രക്ഷാപ്രവർത്തനവുമായി എല്ലാവരും സഹകരിക്കണമെന്ന് മാത്രമായിരുന്നു അപേക്ഷ. നാവികസേനയുടെ പ്രത്യേക പരിശീലനം ലഭിച്ച് കമാൻഡോകളാണ് എയർലിഫ്റ്റിങ് നടത്തിയത്..
സാഹസികത നിറഞ്ഞതായിരുന്നു നാവികസേനയുടെ ഹെലികോപ്റ്റർ വഴിയുള്ള രക്ഷാപ്രവർത്തനങ്ങൾ. പിഞ്ചുകുഞ്ഞുങ്ങളെയും വൃദ്ധരെയുമൊക്കെ എയർലിഫ്റ്റ് ചെയ്ത് രക്ഷപെടുത്തിയത് ശ്രമകരമായാണ്.