.jpg)
നിരവധി നന്മമാതൃകകളാണ് വിവിധയിടങ്ങളിൽ നിന്നായി പ്രളയകാലത്ത് നാം കേട്ടത്. കോഴിക്കോട് നിന്നാണ് ഈ മാതൃക. അത്തോളി റൂട്ടിലോടുന്ന സ്വകാര്യബസിൽ നിന്നായിരുന്നു കാഴ്ച.
ഈ ബസിൽ യാത്രക്കാർ ടിക്കറ്റെടുത്തില്ല. പകരം വാതിൽക്കൽ നിൽക്കുന്ന കണ്ടക്ടറുടെ കയ്യിലുള്ള ബക്കറ്റിൽ ഇഷ്ടമുള്ള തുക നിക്ഷേപിച്ചു. കോഴിക്കോട് സ്വദേശിയായ യുവതിയാണ് യാത്രക്കിടെ കണ്ട ഊഷ്മളകാഴ്ച ഫെയ്സ്ബുക്ക് ലൈവിലൂടെ പങ്കുവെച്ചത്.