മതത്തിന്റെ മതിൽ പൊളിഞ്ഞു; സുബ്രഹ്മണ്യന് പള്ളി സെമിത്തേരിയിൽ അന്ത്യനിദ്ര

subramanyan
SHARE

മതമില്ലാത്ത പ്രളയകാലമാണ് കടന്നുപോയത്, രണ്ടു മാസങ്ങൾക്കിപ്പുറം നമ്മൾ പലതും മറന്നെങ്കിലും..

തൊടുപുഴ ദുരിതാശ്വാസ ക്യാംപിൽ മരിച്ച ചിത്തിരപുരം രണ്ടാം മൈലിൽ വട്ടത്തേരിൽ സുബ്രഹ്മണ്യന്റെ (65) മൃതദേഹം സംസ്കരിച്ചത് പള്ളി വക സെമിത്തേരിയിൽ.

മൃതദേഹം സംസ്കരിക്കാൻ ആറടി മണ്ണു തേടി അലഞ്ഞവർക്ക്, രൂപത വികാരി ജനറൽ ഫാ.ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ അനുമതി നൽകിയതോടെയാണു സംസ്കാരം നടന്നത്.  

സെന്റ് ആൻസ് ദേവാലയത്തിലെ വികാരി ഫാ. ഷിന്റോ വെള്ളീപ്പറമ്പിൽ ക്യാംപ് സന്ദർശിച്ചപ്പോഴാണു സുബ്രഹ്മണ്യൻ മരിച്ച വിവരം അറിയാനിടയായത്. വെള്ളപ്പൊക്കമായതിനാൽ സംസ്കരിക്കാൻ സ്ഥലമില്ലെന്നു സുബ്രഹ്മണ്യന്റെ മകൻ സുരേഷും മരുമകൻ മണിയും വൈദികനോടു പറഞ്ഞു. 

ഈ വിവരം ഫാ. ഷിന്റോ, വിജയപുരം രൂപത വികാരി ജനറലിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും, സുബ്രഹ്മണ്യന്റെ മൃതദേഹം സംസ്കരിക്കാൻ അനുമതി നൽകണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. വികാരി ജനറൽ അനുമതിയും നൽകിയതോടെ, ഫാ. ഷിന്റോ ഈ വിവരം ബന്ധുക്കളെ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്നേ മുക്കാലോടെ സുബ്രഹ്മണ്യന്റെ മൃതദേഹം പള്ളി മുറ്റത്തെത്തിച്ചു. തുടർന്ന് സംസ്കാരം നടത്തുകയായിരുന്നു.  

MORE IN KERALA
SHOW MORE