പ്രളയം: വിവാഹം മാറ്റിവെച്ചു; കല്യാണവീട് ദുരിതാശ്വാസ ക്യാമ്പായി, കയ്യടി

jayadeep
SHARE

മഴയോടും മഴക്കെടുതിയോടും മഹാപ്രളയത്തോടും പോരാടുകയാണ് കേരളം. പൂവിളികളുയരേണ്ട ചിങ്ങപ്പുലരിയിൽ കേട്ടത് കണ്ണീരും വിലാപവും മാത്രം. ആഘോഷങ്ങളില്ലാത്ത രാപ്പലുകൾ. പലരും ജീവിതത്തിലെ പല സുപ്രധാന കാര്യങ്ങളും മാറ്റിവെച്ചു. വിവാഹവും മറ്റു പ്രധാനചടങ്ങുകളുമെല്ലാം മാറ്റിവെച്ചവരുണ്ട്. 

എന്നാൽ കോട്ടയം ജില്ലയിലെ കുറിച്ചി നീലംപേരൂരിലുള്ള കെ.ജെ.ജയദീപ് ഒരുപടി കൂടി കടന്നു. വിവാഹം മാറ്റിവെയ്ക്കുക മാത്രമല്ല, വിവാഹവീട് ഒരു ദുരിതാശ്വാസ ക്യാമ്പാക്കി മാറ്റി ഇദ്ദേഹം. 

ആഗസ്റ്റ് 19 ഞായറാഴ്ചയാണ് ജയദീപിന്‍റെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ സമീപപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതോടെ വിവാഹത്തീയതി മാറ്റി. കല്യാണത്തിനൊരുക്കിയ പന്തലിനു താഴെ ഇപ്പോൾ ദുരിതബാധിതർക്കുള്ള ഭക്ഷണമുണ്ടാക്കുകയാണ് ജയദീപും കൂട്ടരും. ദുരിതാശ്വാസപ്രവർത്തനങ്ങള്‍ക്ക് അദ്ദേഹം ഇപ്പോൾ മുൻപന്തിയിലുണ്ട്. 

contact: 8848868110

MORE IN SPOTLIGHT
SHOW MORE