നിങ്ങള് കേറിക്കോളിൻ ഉമ്മ; കേരളം ‘ചവിട്ടിക്കയറിയ’ മുതുകുകള്‍; സ‌ല്യൂട്ട്, വിഡിയോ

jaisal
SHARE

‘മൂപ്പരും മനുഷ്യനാണ് കല്ലല്ല.. ഉമ്മാ, നിങ്ങള് ശ്രദ്ധിച്ചോളിൻ..സമീപത്ത് നിന്ന്  വ്യക്തിയുടെ വാക്കുകളിൽ അയാൾ മനുഷ്യനാണ്. ഇന്ന് ഇൗ വിഡിയോ കാണുന്ന പതിനായിരങ്ങളുടെ മനസിൽ ഇയാൾക്ക്മനുഷ്യന്‍ എന്ന വാക്കിനപ്പുറം എന്തൊക്കെയോ അര്‍ത്ഥങ്ങളുണ്ട്. കേരളത്തിന് പ്രളയത്തിന് മുന്നിൽ തോൽക്കാതെ ചവിട്ടിക്കയറ്റാൻ സ്വന്തം മുതുക് കാണിച്ച് കൊടുത്തു ഇൗ യുവാവ്. ഇന്നത്തെ നല്ല കാഴ്ചകളുടെ പട്ടികയില്‍ മുന്നിൽ നിർത്താവുന്ന ഹൃദ്യദൃശ്യം.

ബോട്ടിൽ കയറി രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ കാലിൽ കിടന്ന ചെരുപ്പ് ഉൗരാൻ പോലും ആ അമ്മ മറന്നു. എന്നാൽ അപ്പോഴും ആ മനുഷ്യൻ നിങ്ങള് കയറിക്കോളൂ ഉമ്മ എന്ന് ഒരുനൂറാവർത്തി മനസിൽ പറഞ്ഞുകാണും. രക്ഷാപ്രവർത്തനത്തിനിടയിൽ ബോട്ടിൽ കയറാൻ കഴിയാതിരുന്ന സ്ത്രീകൾക്കാണ് ഇൗ മനുഷ്യൻ തന്റെ മുതുക് ചവിട്ട് പടിയാക്കിയത്. ഇത്തരത്തിൽ സർക്കാരിനും സൈന്യത്തിനുമൊപ്പം ഇങ്ങനെ വലിയ ഒരു സമൂഹം കാര്യക്ഷമായി മുന്നിട്ടിറങ്ങിയത് കൊണ്ടാണ് കേരളം മഹാപ്രളയത്തിൽ നിന്നും അതിജീവിച്ചതും. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.