മകന്റെ വിവാഹ ആഘോഷം വെട്ടിച്ചുരുക്കി ഉണ്ണിമേനോൻ, തുക ദുരിതാശ്വാസ നിധിയിലേക്ക്

unnimenon-flood
വിവാഹ നിശ്ചയസമയത്തെ ചിത്രം
SHARE

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കു ഐക്യദാർഡ്യം പ്രകടിപ്പിച്ച് ഗായകൻ ഉണ്ണിമേനോനും രംഗത്തെത്തി.മകന്റെ വിവാഹ ആഘോേഷങ്ങൾ വെട്ടിച്ചുരുക്കിയാണ് ഉണ്ണിമേനോൻ വിവാഹത്തിനായി കരുതിയിരുന്ന പണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകിയത്. 

ചടങ്ങുകൾ ആർഭാടപൂർവം നടത്താനായിരുന്നു ആലോചന. എന്നാൽ, ജനങ്ങൾ ഒന്നടങ്കം പ്രളയത്തിന്റെദുരിതം അനുഭവിക്കുമ്പോൾ വിവാഹം ഇത്ര വലിയ രീതിയിൽ നടത്തുന്നത് ശരിയല്ല. അതുകൊണ്ടാണ് ചടങ്ങുകൾ ലളിതമാക്കാൻ തീരുമാനിച്ചത്.

ലുലു അധികൃതർ മണ്ഡപം ശരിയാക്കി കല്യാണം നിശ്ചയിച്ച രീതിയിൽ നടത്താം എന്നു പറഞ്ഞിരുന്നു. എന്നാൽ ഞങ്ങൾ; വേണ്ട എന്നു തീരുമാനിച്ചു. ചുറ്റുമുള്ളവർ ദുരിതം അനുഭവിക്കുമ്പോൾ ആഘോഷിക്കുന്നത് ശരിയല്ലല്ലോ? മുഹൂർത്തം മാറ്റാൻ പറ്റാത്തതിനാലാണ് അതേ ദിവസം ചെന്നെയിൽ വെച്ച് നടത്തുന്നത്. പെൺകുട്ടിയുടെ വീട്ടുകാരും ഞങ്ങളും ചേർന്നെടുത്ത തീരുമാനമാണിതെന്ന് ഉണ്ണി മേനോൻ പറഞ്ഞു.

ഓഗസ്റ്റ് ഇരുപത്തിയാറിന് തൃശൂർ ലൂലു കൺവെൻഷൻ സെന്ററിൽ നടത്താനിരുന്ന വിവാഹത്തിന്റെ വേദിയും മാറ്റി. വിവാഹം അതേ ദിവസം അതേ മുഹൂർത്തത്തിൽ ചെന്നൈ മഹാലിംഗപുരം അയ്യപ്പ ക്ഷേത്രത്തിൽ നടക്കും. 2500 പെരെ ക്ഷണിച്ചിരുന്ന ചടങ്ങ് ,200 പേരായി ചുരുക്കുകയും ചെയ്തു. 

MORE IN SPOTLIGHT
SHOW MORE