രണ്ടാൾപ്പൊക്കമുള്ള വെള്ളത്തിന് മുകളിലൂടെ കുതിച്ചുപാഞ്ഞു; 50 പേർക്ക് രക്ഷകനായി ഒരു 'കളിപ്പാട്ടം'

toy-tube
SHARE

കുട്ടികള്‍ക്ക് കളിക്കാന്‍ ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്ന ടോയ് ട്യൂബ് തൃശൂരിലെ പ്രളയത്തില്‍ അന്‍പതുപേര്‍ക്ക് തുണയായി. കുറുമാലി പുഴയിലെ മലവെള്ളപ്പാച്ചിലിലാണ് ഈ കളിപ്പാട്ടം രക്ഷയായത്.  

തൃശൂര്‍ കല്‍ക്കുഴി സ്വദേശി ഷൈലേഷ് പത്തു വര്‍ഷം മുമ്പായിരുന്നു ഈ ട്യൂബ് ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്നത്. ഊതിവീര്‍പ്പിക്കാവുന്ന ട്യൂബ് അത്യാവശ്യം വെള്ളത്തില്‍ ബോട്ടായിതന്നെ ഉപയോഗിക്കാം. കുറുമാലി പുഴയിലെ വെള്ളപാച്ചിലില്‍ മൂന്നു വൈദികര്‍ കുടുങ്ങിയതായി വിവരം ലഭിച്ചപ്പോഴാണ് ഈ കളിപ്പാട്ടത്തെക്കുറിച്ച് ഓര്‍മ വന്നത്.

നാട്ടുകാരായ യുവാക്കള്‍ ഉടനെ ഈ ട്യൂബ് ഊതി വീര്‍പ്പിച്ച് സ്ഥലത്തേയ്ക്കു കുതിച്ചു. രണ്ടാള്‍ പൊക്കത്തില്‍ ഉയര്‍ന്ന വെള്ളത്തിലൂടെ ട്യൂബുമായി മുന്നോട്ടു കുതിച്ചു. വൈദ്യുത കമ്പിയില്‍ പിടിച്ചാണ് ട്യൂബ് നിയന്ത്രിച്ചത്. കുടുങ്ങിയ മൂന്നു പേരെ രക്ഷപ്പെടുത്തി. പിന്നെ, നിരവധി പേര്‍ വിളിച്ചു. അങ്ങനെ, അന്‍പതു പേരെ രക്ഷപ്പെടുത്താന്‍ ഈ കളിപ്പാട്ടത്തിനു കഴിഞ്ഞു.

കുറുമാലി പുഴയ്ക്കു സമീപം ചിറകള്‍ കെട്ടാറുണ്ട്. ഇങ്ങനെ വരുന്ന വെള്ളത്തില്‍ കുട്ടികള്‍ക്ക് കളിക്കാനാണ് ഇതു വാങ്ങി കൊണ്ടുവന്നത്. ആളുകള്‍ മാത്രമല്ല ഫ്രിജ് ഉള്‍പ്പെടെ ഗൃഹോപകരണങ്ങളും വീടുകളില്‍ നിന്ന് ഇതില്‍ കയറ്റി പുറത്തെത്തിച്ചിരുന്നു. 

MORE IN Kerala Flood Postive Stories
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.