
പ്രളയം വിതച്ച ദുരിതങ്ങള്‍ കണക്കുകൂട്ടലുകൾക്ക് അപ്പുറമാണ്. ഒരായുസിന്റെ സമ്പാദ്യങ്ങളത്രയുമാണ്, സ്വപ്നങ്ങളത്രയുമാണ് പ്രളയമെടുത്തത്. ഇതിനും പുറമേ രക്ഷാപ്രവർത്തനത്തിനിറങ്ങി ആരോഗ്യവും സമ്പാദ്യങ്ങളുമെല്ലാം നഷ്ടപ്പെടുത്തിയവരുണ്ട്. അവരിലൊരാളാണ് സോണിച്ചേട്ടൻ എന്ന സോണി പാലത്ര.
പാലത്ര കൺസക്ഷൻ ഗ്രൂപ്പ് ഉടമയായ ഇദ്ദേഹത്തിന്റെ 30 ഓളം ടോറസ് ലോറികളാണ് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വിട്ടു കൊടുത്തത്. അതിൽ 7 വണ്ടികൾ വെള്ളം കയറി പൂർണ്ണമായും തകരാറിലായി. ലക്ഷകണക്കിന് നഷ്ടം സഹിച്ചും, രാത്രി മുഴുവനും രക്ഷാപ്രവർത്തനത്തിൽ പങ്കാളി ആകുകയും ചെയ്താണ് അദ്ദേഹം ഈ പ്രളയകാലത്ത് ജനങ്ങൾക്കൊപ്പം നിന്നത്.
നിറകയ്യടികളോടെയാണ് സോഷ്യൽ മീഡിയ സോണിച്ചേട്ടനെ അഭിനന്ദിക്കുന്നത്. അഭിനന്ദനങ്ങൾക്കൊപ്പം മനസു നിറഞ്ഞ പ്രാര്‍ത്ഥനകളും കാണാം കമൻറ് ബോക്സിൽ.