
മലയാളികൾ ഇങ്ങനെയാണ് തലയ്ക്ക് മീതെ വെള്ളം വന്നാൽ വെള്ളത്തിന് മീതെ തോണി. എല്ലാം കഴിഞ്ഞ് പ്രളയത്തിനെയും മറികടന്ന് ദേ ഇതു പോലൊരു ഡാൻസും. ഇൗ വൈറൽ വിഡിയോയ്ക്ക് ചുവട്ടിലെ കമന്റുകളിങ്ങനെ.... നിമിഷങ്ങൾ കൊണ്ട് സോഷ്യൽ ലോകത്ത് വൈറലാണ് ഇൗ േചട്ടന്റെ നൃത്തം. ദുരിതാശ്വാസക്യാംപിൽ നിന്നുള്ള ഇൗ മനോഹരക്കാഴ്ചയിൽ എല്ലാം ഉണ്ട്. അതെ പ്രളയത്തെ നമ്മൾ തോൽപ്പിച്ചിരിക്കുന്നു.
ഒരു തമിഴ് ചിത്രത്തിലെ ഗാനത്തിലാണ് ഇദ്ദേഹം ഗംഭീരമായി ചുവട് വച്ചത്. സൗത്ത് കൊച്ചിയിലെ ജിഎച്ച്എച്ച്എസ് ക്യംപിലെ ആൽബി ചേട്ടനാണ് ഇൗ നൃത്തവിസ്മയം. ഉള്ളിൽ ഒരുപാട് നോവുണ്ടെങ്കിലും തോറ്റുകൊടുക്കാൻ മനസില്ലാതെ ഇൗ നൃത്തത്തിന് ക്യാംപിലുള്ളവർ മാത്രമല്ല കേരളം ഒന്നടങ്കം കയ്യടിച്ചു. ആ കയ്യടിയിൽ കേരളം പ്രളയത്തെ പ്രണയമാക്കി....