
പ്രളയകാലത്ത് ആശ്രമയമറ്റവരുടെ അത്താണിയായി മാറി കുറുമശ്ശേരി ചീരകത്ത് സാബുവിന്റെ വീട്. ഇരുനൂറിലേറെപേരാണ് സാബുവിന്റെ വീട്ടില്‍ താമസിച്ചത്. വെളിച്ചമില്ലാത്തത് മാത്രമായിരുന്നു ഇവിടുത്തെ ഒരേയൊരു പ്രതിസന്ധി. വലിയപന്തം കൊളുത്തിവച്ചാണ് ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടത്.
എങ്കിലും ഒരിടത്തുമില്ലാത്തൊരു സന്തോഷവും ആശ്വാസവും എല്ലാവരുടെയും മുഖത്തുണ്ടായിരുന്നു. ഒരുപാട് നഷ്ടങ്ങളുണ്ടെങ്കിലും കുറമശേരിയിലെ സാബുവിന്റെ ഈ വീട് ഇപ്പോള്‍ സമ്പന്നമായത് സ്നേഹം കൊണ്ട്.
വെള്ളം പൊങ്ങിത്തുടങ്ങിയപ്പോള്‍ ഒന്നും രണ്ടുമായി സാബുവിന്റെ വീട്ടിലേക്കെത്തിയവരാണ് എല്ലാവരും. പിന്നെയത് 200ലേറെ പേരുള്ള കുടുംബമായി. ആളെണ്ണം കൂടിയതോടെ വീടിന്റെ ടെറസും താമസസ്ഥലമാക്കി. സൗകര്യങ്ങള്‍ കുറവെങ്കിലും ഇവിടെ ആര്‍ക്കും അതൊരസൗകര്യമല്ലായിരുന്നു. അത്രയ്ക്ക് വലിയൊരു കൂട്ടായ്മയാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇവര്ക്കിടയിലുണ്ടായത്. കളിയും ചിരിയുമായി വലിയൊരു കുട്ടിക്കൂട്ടവുമുണ്ടായിരുന്നു.