പ്രളയബാധിതർക്ക് 'ഇത്താത്ത' വക; ഏക വരുമാനം ദുരിതാശ്വാസ നിധിയിലേക്ക്

ithatha-bus
SHARE

പ്രളയബാധിതരെ സഹായിക്കാനായി നാടെങ്ങും കൈകോർത്തപ്പോൾ ഏക ഉപജീവനമാർഗമായ സ്വകാര്യ ബസിൽനിന്നുള്ള വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി കണ്ണൂരിലെ ഒരു കുടുംബം. ആദികടലായിലെ റെജിമോളും ഭർത്താവും മകനും സ്വകാര്യ ബസ് സർവീസ് നടത്തി ഒരുദിവസംകൊണ്ട് ശേഖരിച്ചത് 19,235 രൂപയാണ്. 

ജീവിത സഖിയായ റെജിമോളുടെ ഡബിൾബെല്ല് കേട്ട് മുഹമ്മദ് ബസോടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മകൻ അജുവാദ് കണ്ടക്ടറുടെ കുപ്പായത്തിൽ ബസിലുണ്ടാകും. മഹാപ്രളയം മൂലം ദുരിതമനുഭവിക്കുന്നവരെ കണ്ടപ്പോൾ സ്വന്തം ബാധ്യതകൾ ഇവർ മറന്നു. ഇന്നത്തെ വരുമാനം പ്രളയബാധിതർക്ക് ഇത്താത്ത വകയെന്ന് ബാനർ കെട്ടി രാവിലെ സർവീസ് തുടങ്ങി. ടിക്കറ്റിനായി കൈയിലെടുത്ത പണം ബക്കറ്റിലിട്ട് യാത്രക്കാരും റെജിമോളെ പ്രോത്സാഹിപ്പിച്ചു.

ആദികടലായി-കുന്നുംകൈ റൂട്ടിൽ രാത്രി എട്ടേകാൽ വരെയാണ് ബസോടിയത്. ജില്ലയിൽ നിരവധി സ്വകാര്യ ബസുകൾ ദുരിതബാധിതരെ സഹായിക്കാനായി ദിവസവും ധനസമാഹരണം നടത്തിയിരുന്നു.

MORE IN KERALA
SHOW MORE