
പൂർണഗർഭിണിയായ യുവതിക്ക് സഹായവുമായി എത്തിയ നാവികസേനയുടെ പ്രവൃത്തി ഏറെ പ്രശംസ പിടിച്ചുപറ്റിരുന്നു. പ്രളയത്തിൽ വിറച്ച കേരളത്തിൽ സ്ഥിതിഗതികൾ മാറ്റമില്ലാതെ തുടരുന്നതിനിടെയാണ് പൂർണ ഗർഭിണിയായ യുവതിയെ നാവികസേന രക്ഷപ്പെടുത്തിയതിന്റെ വാർത്ത പുറത്തുവന്നത്. കാലടി ചൊവ്വര പളളിയിൽ കുടുങ്ങിയ യുവതിയെ നാവികസേനയുടെ ഹെലികോപ്റ്ററിലാണ് രക്ഷപ്പെടുത്തിയത്. രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ച ഉടനെ യുവതി ഒരു ആൺകുട്ടിക്ക് ജന്മം നൽകിയിരുന്നു. അന്നുമുതൽ യുവതിയെ രക്ഷിച്ച കമാൻഡറെ തേടുകയായിരുന്നു മലയാളക്കര.
കമാന്‍ഡര്‍ വിജയ് വർമയാണ് ആ സാഹസത്തിന് മുതിർന്നത്. അദ്ദേഹത്തിന്റെ ധീരതയ്ക്ക് സല്യൂട്ട് അടിക്കുകയാണ് കേരള ജനത. കമാൻഡർ വിജയ് കാട്ടിയ ധാര്യമാണ് രണ്ട് യുവതികൾക്ക് രക്ഷയായത്.