'അനൂപേ, നിന്‍റെ കുഞ്ഞെത്തി'; ഒന്നരമാസമുള്ള കുഞ്ഞിനെ സാഹസിക രക്ഷപെടുത്തൽ

Baby-rescue-flood
SHARE

പലരും ജീവന്‍ പണയം വെച്ചാണ് ഈ പ്രളയകാലത്ത് അപരന്‍റെ ജീവൻ രക്ഷിക്കാനിറങ്ങിത്തിരിച്ചത്. പറന്നുയര്‍ന്നും മുങ്ങിത്താണും പല ജീവനുകളും രക്ഷപെട്ടതിന്‍റെ ഊഷ്മള കാഴ്ചകൾ ഈ പ്രളയകാലത്ത് നാം കണ്ടു, ഒപ്പം പല സാഹസിക രംഗങ്ങളും. 

ഒന്നരമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ വെള്ളക്കെട്ടിലൂടെ അതിസാഹസികമായി കരക്കെത്തിക്കുന്നതിന്‍റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചിരിക്കുന്നുണ്ട്. നേവിയോ പൊലീസോ അല്ല, സാധാരണക്കാരാണ് ഈ രക്ഷാദൗത്യത്തിന് ചുക്കാൻ പിടിച്ചത.് 

പിഞ്ചുകുഞ്ഞാണ്, സൂക്ഷിക്കണം എന്നു പറയുന്നത് ദൃശ്യങ്ങളിൽ കേൾക്കാം. രക്ഷിക്കാനെത്തിയ ആള്‍ ട്യൂബിനു മീതെ കിടന്ന് ദേഹത്ത് അരക്കു മീതെ കുഞ്ഞിനെ പൊതിഞ്ഞു കിടത്തി. . പിന്നീട് ട്യൂബിലേക്കു ഘടിപ്പിച്ച കയറിൽ തൂങ്ങി നീന്തിയാണ് ഇയാൾ കുഞ്ഞിനെ കരക്കെത്തിച്ചത്. കുട്ടി കരക്കെത്തിയപ്പോൾ അനൂപേ, നിന്‍റെ കുഞ്ഞെത്തി, ഇനിയെന്തിനാ നീ വിഷമിക്കണ്ട, എന്നും വിഡിയോയില്‍ പറയുന്നതു കേള്‍ക്കാം. 

വിഡിയോ കാണാം..

https://www.facebook.com/prasad.gkrishnan.35/videos/2050401411956783/

MORE IN KERALA
SHOW MORE