പിറന്നാളിന് കഴുത്തോളം വെള്ളത്തിൽ ഇൗ പൊലീസുകാരൻ; കയ്യടിക്കണം ഇൗ കുറിപ്പിനും

police-flood
SHARE

കർക്കശഭാവമുള്ള, പരുക്കന്‍ സ്വഭാവമുള്ള പൊലീസിനെ അല്ല പ്രളയകാലത്ത് നാം കണ്ടത്. ജനമൈത്രി പൊലീസ് എന്ന പേര് അർത്ഥവത്തായ ദിവസങ്ങള്‍. ആശങ്കയിലായവർക്ക് ആശ്വാസം പകരാൻ കാക്കിയുടുപ്പ് അണി​ഞ്ഞവരുമെത്തി. ഒപ്പം രക്ഷാപ്രവർത്തനവും  മുന്നറിയിപ്പുകളും. സർക്കാരും മാധ്യമങ്ങളും ട്രോളൻമാർ അടക്കം ഇൗ ആശങ്കകൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങുമ്പോൾ ഒരു പൊലീസുകാരന്റെ ഫെയ്സ്ബുക്ക് കുറിപ്പും ശ്രദ്ധ നേടിയിരുന്നു. 

മനോജ് കുമാർ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിങ്ങനെ

''ഇന്ന് (അഗസ്റ്റ്:9 ) എന്റെ ജന്മദിനമാണ്. കാലത്ത് 6.00 മണി മുതൽ പാലക്കാട് ടൗണിൽ സഹപ്രവർത്തകർക്കൊപ്പം രക്ഷാപ്രവർത്തനം തുടങ്ങി. ഉച്ചയ്ക്ക് 11.30 മണിക്കാണ് പ്രഭാത ഭക്ഷണം കഴിക്കുവാനായത്. കനത്ത മഴ വിതച്ച ദുരിതത്തിലും അപകടത്തിലും ജനങ്ങളെ സഹായിച്ചതിൽ ലഭിച്ച ചാരിതാർത്ഥ്യമാണ് എനിക്ക് ലഭിച്ച പിറന്നാൾ സമ്മാനം. എങ്കിലും ഞാൻ മഴയെ ശപിക്കില്ല. മഴ വെള്ളത്തിന്റെ ഒഴുക്കിന്റെ വഴികൾ തടസപ്പെടുത്തിയ മനുഷ്യന്റെ ക്രൂരമായ അത്യാഗ്രഹത്തെയാണ് ഞാൻ ശപിക്കുന്നത്''.

MORE IN SPOTLIGHT
SHOW MORE