ടിവിയിൽ പ്രളയം കണ്ട് അവൻ പറഞ്ഞു; അച്ഛാ അവരെ ഇങ്ങോട്ട് വിളിക്കാം, വിഡിയോ

flood-baby
SHARE

പ്രളയത്തിന് ശേഷം എറെ കണ്ടത് കളങ്കമില്ലാത്ത കുറേ കുഞ്ഞു മനസുകളെ കൂടിയാണ്. മറ്റുള്ളവന്റെ കണ്ണീരിൽ തങ്ങൾക്ക് കിട്ടിയ സമ്മാനങ്ങളും കുടുക്ക പൊട്ടിച്ച പണവുമായി ദുരിതബാധിതർക്കൊപ്പം നിന്ന ഒട്ടേറെ കുഞ്ഞുങ്ങൾ. അക്കൂട്ടത്തിൽ മനസിൽ നിന്നും മായാതെ നിൽക്കുന്ന കുറേ മുഖങ്ങളുടെ കൂട്ടത്തിൽ ഇനി ഇവനും കാണും. മലയാളത്തിന്റെ ഇൗ മഹാദുരന്തത്തിൽ ഭാഷയുടെ അതിർവരമ്പുകളിൽ നിന്നും കണ്ണീർവീഴ്ത്തി ഇൗ ബാലൻ.

കേരളത്തിലെ മഹാപ്രളയത്തെ കുറിച്ചുള്ള മാധ്യമവാർത്തകൾ അച്ഛനൊപ്പം കാണുകയായിരുന്നു ഇൗ ബാലൻ. ദൃശ്യങ്ങളിൽ തന്നെ നിറകണ്ണുകളോടെ അവൻ നോക്കിയിരുന്നു. ഒടുവിൽ അച്ഛൻ അവനോട് ദുരന്തത്തെ പറ്റി പറഞ്ഞുകൊടുത്തു. അത് കേട്ട് നിറകണ്ണുകളോടെ അവൻ ആ അച്ഛനോട് ചോദിച്ചു:

‘അച്ഛാ.. അവരെ നമുക്ക് നമ്മുടെ വീട്ടിലേക്ക് വിളിക്കാം.. ’എന്നിട്ട് വിതുമ്പി കരയുന്ന ഇൗ കുഞ്ഞിന്റെ സ്നേഹത്തിന് മുന്നിൽ സോഷ്യൽ ലോകവും ഇൗറനണിയുകയാണ്.  ‘ഐ അം മറാത്തി’ എന്ന ഫെയ്സ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. “കേരളത്തിന്റെ അവസ്ഥയോടുള്ള ഏറ്റവും പരിശുദ്ധമായ വികാരം എന്ന അടിക്കുറിപ്പോടെ സംവിധായിക  അഞ്ജലി മേനോനും ഇൗ വിഡിയോ ഷെയർ ചെയ്തു.

MORE IN SPOTLIGHT
SHOW MORE