ഒന്നേകാൽ ഏക്കർ ഭൂമി സൗജന്യമായി നൽകി കുടുംബം, ബാക്കിയുള്ളത് മൂന്നു സെൻറ് മാത്രം

balu
SHARE

പ്രളയകേരളത്തിന് കൈത്താങ്ങാൻ സ്ഥലമായും പണമായും സഹായങ്ങള്‍ നീണ്ടു. സ്വന്തം സാമ്പത്തിക സുരക്ഷിതത്വം പോലും നോക്കാതെ സഹായകരങ്ങൾ നീട്ടുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവരിലൊരാളാണ് പീരുമേട് സ്വദേശിയായ ബാലു എന്ന വി.പാൽരാജ്. പ്രളയബാധിതര്‍ക്കായി ഒന്നേകാൽ ഏക്കർ ഭൂമിയാണ് ബാലു നല്‍കിയത്. ഇനി കൈവശമുള്ളത് മൂന്നു സെൻറ് സ്ഥലം മാത്രം. ഭാര്യ ഷീബയുടെ സമ്മതത്തോടെയായിരുന്നു സ്ഥലം നൽകാന്‍ തീരുമാനിച്ചത്. ഉപ്പുതറയിലെ ഒരേക്കർ കൈവശ ഭൂമിയും 25 സെന്റ് പട്ടയ വസ്തുവുമാണ് നൽകുന്നത്. 

പ്രളയ ദുരന്തം അനുഭവിക്കുന്നവരുടെ വിവരങ്ങൾ ടിവിയിൽ കണ്ടതിനെത്തുടർന്നു സുഹൃത്തുക്കളോടൊപ്പം ബാലു പീരുമേട്ടിലുള്ള ദുരിതാശ്വാസ ക്യാമ്പിൽ പോയിരുന്നു. തിരിച്ചെത്തി ഭാര്യ ഷീബയുമായി ആലോചിച്ച് സ്ഥലം വിട്ടു നൽകാൻ തീരുമാനിക്കുകയായിരുന്നു. തയ്യൽ തൊഴിലാളിയാണ് ഷീബ. ‌

MORE IN KERALA
SHOW MORE