‘ഞങ്ങളുണ്ട്, എന്നും ഒപ്പം’: കേരളത്തെ ചേര്‍ത്തുപിടിച്ച് ദുബായ് പൊലീസും; വൈറൽ വിഡിയോ

dubai-police
SHARE

മഹാദുരന്തത്തെ തോൽപിച്ച്, അതിജീവിച്ചു മുന്നേറിയ കേരളത്തെ ഒപ്പം ചേർത്തുനിർത്തി ദുബായ് പൊലീസുമെത്തി, കടൽ കടന്നെത്തിയ സ്നേഹം. ധൈര്യം കൈവിടരുതെന്നും ഞങ്ങൾ ഒപ്പമുണ്ടെന്നുമാണ് ഇവർ വിഡിയോയിലൂടെ പറഞ്ഞത്. മലയാളിയായ ഒരു ഉദ്യോഗസ്ഥനും വിഡിയോയിൽ സംസാരിക്കുന്നുണ്ട്. കേരളത്തെ സഹായിക്കാന്‍ ഊർജ്ജിത ധനസമാഹരണമാണ് യുഎഇയിൽ നടന്നത്. ദേശീയമാധ്യമങ്ങൾ വലിയ പ്രാധാന്യം കൊടുക്കാത്തപ്പോഴും അറബ് പത്രങ്ങള്‍ കാര്യഗൗരവമായിത്തന്നെയാണ് കേരളത്തിലെ ദുരന്തം റിപ്പോർട്ട് ചെയ്തത്. അറബ് ദിനപ്പത്രമായ അല്‍ഇത്തിഹാദ് ന്യൂസ് പ്രളയം ബാക്കി വെച്ച കാഴ്ചകൾ പറഞ്ഞുകൊണ്ട് ഏഴു പേജാണ് നീക്കിവെച്ചത്. യുഎഇ വൈസ് പ്രസിഡൻറും ദുബായ് ഭരണാധികാരിയുമായിരുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും കേരളത്തെ സഹായിക്കാനായി മുന്നോട്ടു വരികയും അടിയന്തര സഹായം നൽകാൻ പ്രത്യേക കമ്മിറ്റിയും രൂപവത്കരിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പുറമേയാണ് കേരളത്തിനു മാത്രമായുള്ള ദുബായ് പൊലീസിൻറെ ഈ പ്രത്യേക വിഡിയോ. 

MORE IN KERALA
SHOW MORE