വിവാഹമേളത്തിലും ദുരന്തമോർത്തു; പ്രളയകേരളത്തിന് ലക്ഷം രൂപ

marriage
SHARE

മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് പല കോണുകളിൽ നിന്നും സഹായം ലഭിച്ചുകൊണ്ടിരിക്കുന്നതിനിടെ ഇതാ തലശ്ശേരിയില്‍ നിന്നും ഒരു അനുകരണീയ മാതൃക. വിവാഹാഘോഷത്തിനിടയിലും പ്രകൃതിദുരന്തത്തില്‍ വലയുന്നവരുടെ സങ്കടവും കണ്ണീരും കണ്ട കുടുംബമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. വിവാഹവേദിയില്‍ നിന്ന് മാളിയേക്കല്‍-ഓലിയത്ത് തറവാടുകള്‍ ചേര്‍ന്ന് ഒരു ലക്ഷം രൂപയാണ് സംഭാവനയായി നൽകിയത്. വധൂവരന്മാരായ ഷാഹിന്‍ ഷഫീഖും റിമ സെയ്ഫും ചേര്‍ന്ന് സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം അഡ്വ എ എന്‍ ഷംസീര്‍ എംഎല്‍എയെ തുക ഏല്‍പിച്ചു. 

ഓലിയത്ത് സെയ്ഫിന്റെയും ഷൈമ മാളിയേക്കലിന്റെയും മകള്‍ റിമ സെയ്ഫിന്റെയും മാളിയേക്കല്‍ ഷഫീഖിന്റെയും സൈദാര്‍പള്ളിക്കടുത്ത ചെറിയിടിയില്‍ ഹസീനയുടെയും മകന്‍ ഷാഹിന്‍ ഷഫീഖിന്റെയും വിവാഹത്തോടനുബന്ധിച്ചായിരുന്നു ഈ അപൂർവ മാതൃക. 

MORE IN SPOTLIGHT
SHOW MORE