മുസ്​ലിം പളളിയിൽ തിരുവസ്ത്രം ധരിച്ച ക്രിസ്ത്യൻ പുരോഹിതൻ; പ്രളയകാലത്തെ നല്ലകാഴ്ച

mazjid-priest
SHARE

പ്രളയകാലത്ത് കേരളം കണ്ട നല്ല കാഴ്ചകളിലൊന്നായിരുന്നു കോട്ടയം വൈക്കത്ത് നിന്നുള്ള മതസൗഹാർദത്തിന്റെ ആ വാർത്ത. മുസ്​ലിം പള്ളിയുടെ ഉള്ളിൽ തിരുവസ്ത്രം അണിഞ്ഞ് കൊണ്ട് ഒരു ക്രിസ്ത്യൻ പുരോഹിതൻ സംസാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നവകേരളത്തിന് ചൂണ്ടിക്കാട്ടാനുള്ള മികച്ച മാതൃക കാണിച്ച് തന്നു അവർ.

പ്രളയത്തിന്റെ ദുരിതപെയ്ത്തിനിടയിൽ മലയാളിനെഞ്ചോട് ചേർത്ത നിമിഷം. കോട്ടയം വെച്ചൂർ ജുമാമസ്ജിദിൽ വെള്ളിയാഴ്ച നടന്ന പ്രഭാഷണത്തിനിടയിലാണ് അച്ചിനകം സെന്റ് ആന്റണീസ് തീർഥാടന പള്ളിയിലെ വികാരി ഫാദർ സനു പുതുശ്ശേരി പള്ളിയിലേക്ക് എത്തുന്നത്. വൈദികവസ്ത്രം അണിഞ്ഞെത്തിയ അതിഥിയെ നിറഞ്ഞ മനസോടെ പ്രസംഗം നിർത്തിവച്ച് മുസ്​ലിം പള്ളിയിലെ ഇമാം അസ്ഹർ കശ്ശാഫി അൽഖാസിമി പള്ളിയുടെ അകത്തേക്ക് ക്ഷണിച്ചത്. ആ അനുഭവം അദ്ദേഹം പറയുന്നതിങ്ങനെ. 

ജാതിയുടെയോ മതത്തിന്റെയോ വേർതിരിവില്ലാതെ എല്ലാവരും ഒരുമയോടെ നിന്ന ആ നിമിഷങ്ങൾക്ക് നന്ദി പറയാനായിരുന്നു ഫാദർ മുസ്​ലിം പള്ളിയിലേക്കെത്തിയത്. പക്ഷേ പള്ളിയുടെ ഉള്ളിൽ കയറി അദ്ദേഹം സംസാരിച്ചപ്പോൾ മതേതര കേരളം എന്ന വാക്കും അവിടെ ഒരിക്കൽ കൂടി സത്യമായി. പ്രളയബാധിതർക്ക് വേണ്ടി പഴയ പള്ളിയും ഒാഡിറ്റോറിയവും പുതിയ പള്ളിയുടെ വാരന്തയും ഫാദർ തുറന്നുകൊടുത്തിരുന്നു. മതത്തിന്റെ അടയാളങ്ങളോ ചിന്തകളോ ഇല്ലാതെ ദുരിതബാധിതർ അവിടെ ഒരുമിച്ച് ജീവിച്ചു. ഇൗ പ്രവർത്തനങ്ങൾക്ക് പൂർണപിന്തുണ നൽകി പള്ളി മുറ്റത്തേക്ക് എല്ലാ മതസ്ഥരും പാഞ്ഞെത്തി. വൈക്കവും വെച്ചൂരും ഒറ്റക്കെട്ടായി നിന്നാണ് പ്രളയത്തെ മറികടന്നത്.

MORE IN KERALA
SHOW MORE