
കേരളത്തിൽ പ്രളയ ദുരിതത്താൽ കഷ്ടതയനുഭവിക്കുന്നവർക്കു വേണ്ടി സഹായവുമായി കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷനും സജീവമായി രംഗത്തുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടി പതിനായിരത്തോളം സ്വകാര്യ ബസുകളാണ് ഒരു ദിവസം കാരുണ്യയാത്ര നടത്തിയത്.
കാസർകോഡ്, കണ്ണൂർ എന്നീ രണ്ടു ജില്ലകളിൽ ആഗസ്റ്റ് 30 നും, ബാക്കിയുള്ള 12 ജില്ലകളിൽ സെപ്തംബര് മൂന്നിനുമായിരുന്നു കാരുണ്യയാത്ര.
തൃശൂരിൽ ചേർന്ന ഫെഡറേഷൃന്റെ സ്റ്റേറ്റ് കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്. 14 ജില്ലകളിൽ നിന്നും സ്വരൂപിക്കുന്ന തുക സംസ്ഥാനഭാരവാഹികൾ മുഖ്യമന്ത്രിക്ക് നേരിട്ട് ഫണ്ട് കൈമാറി. സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടവർക്ക് സഹായം ചെയ്യേണ്ടത് തങ്ങളുടെ കടമയാണന്ന് ബസുടമകൾ പറഞ്ഞു.
വിദ്യാർത്ഥികൾ കൺസഷൻ ഒഴിവാക്കിയും സ്വന്തം വാഹനങ്ങളിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർ സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി കാരുണ്യ യാത്ര നടത്തുന്ന ബസുകളിൽ യാത്ര ചെയ്തുമാണ് പരമാവധി തുക സ്വരൂപിച്ചത്.