'ഇതു മതിയാവില്ലേ'..? ആച്ചുവിന്‍റെ കുടുക്കയിലെ സമ്പാദ്യവും ദുരിതാശ്വാസത്തിന്; കയ്യടി

aachu
SHARE

മഹാമാരിയിൽ മുങ്ങിയ കേരളത്തിന് താങ്ങാകാൻ മുതിർന്നവരോടുന്നതു കണ്ടാകണം ഈ കൊച്ചുമിടുക്കനും അത്തരമൊരാഗ്രഹം തോന്നിയത്. അണ്ണാറക്കണ്ണനും തന്നാലായത് പോൽ, അത്ര മാത്രമേ ആഗ്രഹിച്ചുള്ളൂ. ഒന്നും നോക്കിയില്ല, കുടുക്ക പൊട്ടിച്ചു. നാളിതുവരെ സ്വരുക്കൂട്ടിവെച്ച കൊച്ചുസമ്പാദ്യം ദുരിതാശ്വാസ ഫണ്ടിലേക്ക്. കുടുക്ക പൊട്ടിച്ചതിനു ശേഷമുള്ള ആ ഇരുപ്പും നിഷ്കളങ്കമായ നോട്ടവും കണ്ടവർ 'ആച്ചു' വെന്നു വിളിക്കുന്ന ഈ കൊച്ചുമിടുക്കനെ ഹൃദയത്തോടു ചേർത്തുവെച്ചു. 

ഒരു സ്റ്റഡി ടേബിൾ വാങ്ങാൻ സ്വരുക്കൂട്ടി വെച്ചതാണ് ആ ചെറുസമ്പാദ്യം. ഈ കൊച്ചുമിടുക്കന്‍റെ അച്ഛനാണ്  ''കുടുക്ക പൊട്ടിച്ചു. നാലക്ക സംഖ്യയുണ്ട്. ഒരു സ്റ്റഡി ടേബിൾ വാങ്ങാൻ വച്ചതായിരുന്നു. ഇനിയിത് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയാൽ മതിയെന്ന് ആച്ചു...'' എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കിൽ ഫോട്ടോ പങ്കുവെച്ചത്. കമൻറ് ബോക്സിൽ നിറഞ്ഞതത്രയും ആച്ചുവിനോടുള്ള സ്നേഹമാണ്. 

MORE IN SPOTLIGHT
SHOW MORE