.jpg)
പ്രളയത്തിൽപ്പെട്ട വീട്ടിൽ നിന്ന് രക്ഷപെടുത്തിയ സൈനികന് സമ്മാനമായി നൽകിയത് മധുരമുള്ള ഉമ്മ. വികലാംഗനായ വ്യക്തിയെ വീടിന് മുകള്‍നിലയിൽ നിന്ന് സാഹസികമായാണ് സൈന്യം രക്ഷപെടുത്തിയത്.
വീടിന്റെ ആദ്യനിലയിൽ വെള്ളം കയറിയതിനെത്തുടർന്നാണ് കുടുംബം മുകൾനിലയിലേക്ക് മാറിയത്. ബോട്ടിലെത്തിയ സൈന്യം മുകൾനിലയിലേക്ക് ഏണി ഉപയോഗിച്ചാണ് ആളെ താഴെയിറക്കുന്നത്.
ഒരേസമയം നാല് സൈനികരുടെ സഹായത്തോടെയാണ് ഇയാളെ ബോട്ടിലെത്തിച്ചത്. തോളിലെടുത്ത് ബോട്ടിലെത്തിച്ച സൈനികന് രക്ഷപെട്ടയാള്‍ കെട്ടിപ്പിടിച്ച് ഉമ്മ നൽകുന്നത് വിഡിയോയിൽ കാണാം.