ഒത്തുചേര്‍ന്ന് മന്ത്രിയും മഞ്ജുവും ചിത്രയും; കേരള കാന്‍ ലൈവത്തണിന് തുടക്കം

Kerala-Can-Livethon-Thumb-S
SHARE

'മറികടന്നവര്‍ വഴിനടത്തും' എന്ന സന്ദേശവുമായി മനോരമ ന്യൂസ് നടപ്പാക്കിയ കേരള കാൻ അഞ്ചാം പതിപ്പിന്റെ തല്‍സമയ ലൈവത്തണിന് തുടക്കം. കേരള കാനിന്‍റെ മുഖങ്ങളായ കെ.എസ്.ചിത്രയും മഞ്ജുവാരിയരും ലൈവത്തണിന്റെ ഭാഗമായി. ഒപ്പം  ആരോഗ്യമന്ത്രി കെ കെ ശൈലജയും കേരള കാനിൽ അതിഥിയായെത്തി. കോവിഡ് വന്ന് മരിച്ചവരിൽ വലിയ ശതമാനവും കാൻസർ രോഗികളും ഉണ്ടായിരുന്നുവെന്ന്  ആരോഗ്യമന്ത്രി ലൈവത്തണിൽ പറഞ്ഞു. കോവിഡില്‍ നിന്ന് കാന്‍സര്‍ രോഗികളെ അകറ്റി നിര്‍ത്തുകയും വേണം. ലൈവത്തണ്‍ ലൈവായി ഈ ലിങ്കില്‍ കാണാം. 

ഇക്കുറി കേരള കാനുമായി ബന്ധപ്പെട്ട പരിശോധനകളില്‍ രോഗം കണ്ടെത്തിയത് രണ്ടുപേര്‍ക്കാണ്. എട്ടുപേര്‍ക്ക് കാന്‍സര്‍ സാധ്യതകള്‍, ഒരാള്‍ക്ക് രോഗത്തിന്റെ തിരിച്ചുവരവും കണ്ടെത്തി. രോഗം കണ്ടെത്തിയവരുടെ ചികില്‍സയ്ക്കും തുടക്കമിട്ടു. മാധ്യമരംഗത്ത് ഇത്തരമൊരു ദൗത്യം ഇതാദ്യമാണ്. 

ദൗത്യത്തിന്റെ ഭാഗമായി നടത്തിയ ക്യാംപുകളിലെ പരിശോധനാഫലങ്ങള്‍ ലൈവത്തണില്‍ അവതരിപ്പിച്ചു. കോവിഡ് കാലത്തെ അതിജീവന‌ം ലൈവത്തണില്‍ മുഖ്യവിഷയമാവും.   

  

 ഐഎന്‍സിടിആര്‍ (യുഎസ്എ) പ്രസിഡന്റ് ഡോ.എം.വി.പിള്ള, ഡോ.വി.പി.ഗംഗാധരന്‍,  മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍  ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യം, ബിലീവേഴ്സ് ചര്‍ച്ച ്മെഡിക്കല്‍ കോളജ് ഓങ്കോളജി വിഭാഗം മേധാവി ഡോ. ജോംസി ജോര്‍ജ്, മാനേജര്‍ ഫാ.സിജോ പന്തപ്പിള്ളില്‍,  വയനാട് കലക്ടര്‍ ഡോ.അദീല അബ്ദുല്ല എന്നിവര്‍ പങ്കുചേരുന്നു. ബിജു നാരായണൻ, സിജോയി വർഗീസ്, രാധിക തിലകിന്റെ  മകൾ ദേവിക, നന്ദന രവീന്ദ്രന്‍, അഷറഫ് ഗുരുക്കൾ, ഡോ.അമിത് വൈദ്യ, നീരജ് ജോര്‍ജ് എന്നിവരും ലൈവത്തണ്‍ വേദിയിലെത്തും.  

നാല് ക്യാംപുകളില്‍ നിന്നായി ലഭിച്ച പരിശോധനകളുടെ അടിസ്ഥാനത്തില്‍ നടന്ന കണ്ടെത്തലുകളും ലൈവത്തണില്‍ പ്രഖ്യാപിക്കും. 50 ലക്ഷം രൂപയുടെ ചികില്‍സാദൗത്യമാണ് ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ഏറ്റെടുത്ത് നടപ്പാക്കിയത്. അന്ന അലൂമിനിയം കമ്പനി ദൗത്യത്തോട് സഹകരിച്ചു.  

MORE IN KERALA CAN SEASON 5
SHOW MORE
Loading...
Loading...