
ആത്മധൈര്യത്തോടെ അര്‍ബുദത്തെ നേരിട്ട മാതാപിതാക്കളുടെ മക്കള്‍ കേരള കാന്‍ ലൈവത്തണില്‍ അവതാരകരായെത്തിയതും അപൂര്‍വതയായി. കെ.എസ്. ചിത്രയും മഞ്ജു വാരിയരും മാതാപിതാക്കള്‍ കാന്‍സറിനെ ധൈര്യപൂര്‍വം നേരിട്ട അനുഭവകഥകളും ലൈവത്തണില്‍ പങ്കുവച്ചു.
കലാജീവിതത്തിനപ്പുറം വ്യക്തി ജീവിതത്തില്‍ നേരിട്ട സമാനതകള്‍ കൂടിയാണ് കേരള കാന്‍ അവതാരകളുടെ റോളില്‍ ഇരുവരേയും മനോരമ ന്യൂസ് പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിച്ചത്.
കാന്‍സറിനെ അതിജീവിച്ചവര്‍ മാത്രമല്ല, അര്‍ബുദം കാരണം പ്രിയപ്പെട്ടവര്‍ നഷ്ടമായവരും കാന്‍സറിനെതിരായ പോരാട്ടത്തില്‍ അതിജീവന സന്ദേശം പകരാന്‍, ആത്മവിശ്വാസത്തോടെ വഴി നടത്താന്‍ തോളോട് തോള് ചേരുകയാണ്. വിഡിയോകള്‍ കാണാം.