അതിജീവിനാനുഭവങ്ങളുടെ പകല്‍; അരക്കോടിയുടെ ചികില്‍സാ ദൗത്യം ‌

Kerala-Can-Livethon-Thumb-F
SHARE

മഹാമാരിയുടെ കാലത്ത് അതിജീവന അനുഭുവങ്ങള്‍ പങ്കിട്ട് കേരള കാന്‍ അഞ്ചാംപതിപ്പിന് തല്‍സമയ ലൈവത്തണോടെ സമാപനം. ദൗത്യത്തിന്റെ മുഖങ്ങളായ കെ.എസ്.ചിത്രയും മഞ്ജുവാരിയരും അവതാരകരായെത്തിയ ലൈവത്തണില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയും കാന്‍സര്‍ ചികിത്സാരംഗത്തെ പ്രമുഖരും മുഖ്യാതിഥികളാെയത്തി. അഞ്ചാംപതിപ്പില്‍ മനോരമ ന്യൂസുമായി സഹകരിച്ച ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് 50 ലക്ഷം രൂപയുടെ ചികില്‍സാദൗത്യമാണ് നടപ്പാക്കിയത്. 

കോവിഡ് വന്ന് മരിച്ചവരിൽ വലിയ ശതമാനവും കാൻസർ രോഗികളും ഉണ്ടായിരുന്നുവെന്ന്  ലൈവത്തണിൽ മുഖ്യാതിഥിയായെത്തിയ ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡില്‍ നിന്ന് കാന്‍സര്‍ രോഗികളെ അകറ്റി നിര്‍ത്തുകയും വേണം.  

ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കു പുറമെ കാന്‍സര്‍ ചികില്‍സാ രംഗത്തെ വിദഗ്ധരും രോഗത്തെ അതിജീവിച്ച് പ്രത്യാശയുടെ മുഖമായി മാറിയവരും അതിജീവനസന്ദേശങ്ങള്‍ പങ്കുവയ്ക്കാനെത്തി. ഐഎന്‍സിടിആര്‍ (യുഎസ്എ) പ്രസിഡന്റ് ഡോ.എം.വി.പിള്ള പങ്കുവച്ചത് കോവിഡ് കാലത്തെ കാന്‌സര്‍ രോഗികളുടെ പ്രതിരോധവഴികള്‍. 

േവറിട്ട സാന്നിധ്യമായിരുന്നു ലൈവത്തണില്‍ ഇക്കുറി ഡോ.വി.പി ഗംഗാധരന്റേത്. ബുള്‍ബുള്ളില്‍ അദ്ദേഹം ഇഷ്ടഗാനം വായിച്ചു.  പ്രിയപ്പെട്ടവരുടെ ഒാര്‍മകള്‍ പങ്കുവച്ച് ഗായകന്‍ ബിജു നാരായണനും രാധിക തിലകിന്റെ  മകൾ ദേവികയുമെത്തി. 

മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍  ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യം, ബിലീവേഴ്സ് ചര്‍ച്ച ്മെഡിക്കല്‍ കോളജ് ഓങ്കോളജി വിഭാഗം മേധാവി ഡോ. ജോംസി ജോര്‍ജ്  വയനാട് കലക്ടര്‍ ഡോ.അദീല അബ്ദുല്ല ,അഷറഫ് ഗുരുക്കൾ,  കേരള കാന്‍ അഞ്ചാം ഘട്ട ദൗത്യത്തിലെ സന്ദേശത്തിന്റെ ഉത്തമ മാതൃകകളായ  ഡോ അമിത് വൈദ്യ, നീരജ് ജോര്‍ജ് എനിവരും പല കോണുകളില്‍ നിന്നായി തല്‍സമയം ചേര്‍ന്നു. മഞ്ജു വാരിയര്‍ കേരള കാനിന് വേണ്ടി ആലപിച്ച പുതിയ പുലരി വരികയായ് എന്ന ഗാനത്തിന് നര്‍ത്തകിയും അഭിനേത്രിയുമായ നന്ദന രവീന്ദ്രന്‍റെ നൃത്താവിഷ്കാരവും ലൈവത്തണില്‍ അവതരിപ്പിച്ചു. 

കേരള കാൻ അഞ്ചാം ദൗത്യം മികച്ച രീതിയില്‍ പൂര്‍ത്തീകരിച്ച ബിലിവേഴ്സ് ചര്‍ച്ച് മെ‍ഡിക്കല്‍ കോളജിനുള്ള കൃതഞ്ജതാ പത്രം  മനോരമ ന്യൂസ് സീനിയര്‍ കോ ഒാര്‍ഡിനേറ്റിങ് എഡിറ്റര്‍ റോമി മാത്യു , ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ മാനേജര്‍ ഫാദര്‍ സിജോ പന്തപ്പള്ളില്ലിന്  കൈമാറി. 

MORE IN KERALA CAN SEASON 5
SHOW MORE
Loading...
Loading...