കാൻസർ കാലെടുത്തു; പതറാതെ ജീവിതം; ഒപ്പം കാരുണ്യവും

cancer
SHARE

ക്യാന്‍സര്‍ ബാധിച്ച് കാല്‍മുറിച്ചുമുറിച്ചുമാറ്റേണ്ടി വന്നിട്ടും ജീവിതത്തില്‍ പതറാതെ വടകര വില്ല്യാപ്പിള്ളി സ്വദേശി അജിത്. ശാരീരിക പരിമിതികള്‍ ഉള്ള ഒരാളെ ഭാര്യയാക്കിയ അജിതിന്‍റെ തുച്ഛമായ വരുമാനത്തിന്‍റെ നല്ലൊരു വിഹിതവും ചിലവിടുന്നത് നാട്ടിലെ കിടപ്പിലായ രോഗികളെ പരിചരിക്കാനാണ്. 

പാചകത്തില്‍ ഇന്നൊരു മാന്ത്രികനാണ് 38കാരനായ അജിത്. പ്രതിസന്ധിയില്‍ തിളച്ചുമറിഞ്ഞപ്പോള്‍ സ്വയമുണ്ടാക്കിയ പുതിയ രൂചിക്കൂട്ടില്‍ കരുപ്പിടിപ്പിച്ചതാണീ ജിവിതം. 18ാം വയസില്‍ ക്യാന്‍സര്‍ ബാധിച്ച് കാലുമുറിച്ചുമാറ്റേണ്ടി വന്നെങ്കിലും അതില്‍ തളര്‍ന്നിരിക്കാന്‍ ഒരുക്കമായിരുന്നില്ല അജിത്.

14 വര്‍ഷം മുമ്പാണ് എതിര്‍പ്പുകളെ അതിജീവിച്ച് രചനയെ കൂടെ കൂട്ടിയത്. കാലിടറാതെ നോക്കാന്‍ അന്നുമുതല്‍ രചനയുണ്ട് ഒപ്പം.  തകരാറിലായ കൃതൃമക്കാലാണ് ഉപയോഗിക്കുന്നതിനാല്‍ കാലില്‍ മുറിവുണ്ടാകുന്നത് പതിവാണ്. പ്രാരാപ്തങ്ങള്‍ക്കിടെ പുതിയതൊന്നിനെ കുറിച്ച് ചിന്തിക്കാനാകുന്നില്ല.  നാട്ടിലെ സജീവ പാലിയേറ്റീവ് പ്രവര്‍ത്തകന്‍ കൂടിയാണ് അജിത്. 

MORE IN KERALA CAN SEASON 5
SHOW MORE
Loading...
Loading...