അതിജീവനത്തിന്റെ നാട്ടിൽ കേരള കാൻ ക്യംപ്; ഏറ്റെടുത്ത് ഇടുക്കിക്കാർ

kerala-can-idukki845
SHARE

കേരള കാൻ പോലെയുള്ള പരിപാടികൾ ജില്ലാ ഭരണകൂടം വെല്ലുവിളിയായി ഏറ്റെടുത്തു നടപ്പാക്കുമെന്ന് ഇടുക്കി ജില്ലാ കലക്ടർ എച്ച് ദിനേശൻ.മനോരമ ന്യൂസ്, തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജുമായി ചേർന്ന് നടപ്പിലാക്കുന്ന സൗജന്യ കാൻസർ രോഗനിർണയ ക്യാംപ്  കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മനോരമ ന്യൂസ്‌ കേരള കാൻ അഞ്ചാം പതിപ്പ്,  തിരുവല്ല ബിലീവേഴ്‌സ് ചർച് മെഡിക്കൽ കോളേജുമായി ചേർന്ന് നടത്തിയ കാൻസർ രോഗനിർണയ ക്യാമ്പിൽ പങ്കെടുക്കാൻ നിരവധിയാളുകളാണ് എത്തിയത്.  കട്ടപ്പന ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തിയ പരിപാടി ജില്ലാ കലക്ടർ എച്ച് ദിനേശൻ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ 5 വർഷമായി കേരള കാൻ മുഖമായി മനോരമ ന്യൂസിന് ഒപ്പമുള്ള  നടി മഞ്ജു വാരിയറുടെ വാക്കുകൾ പരിപാടിക്ക് ഊർജം പകർന്നു. സമ്മേളനത്തിൽ മനോരമ ന്യൂസ്‌ സീനിയർ കോഡിനേറ്റിങ് എഡിറ്റർ റോമി മാത്യു, ക്രിക്കറ്റ് താരം അനീഷ് പി. രാജന്‍,  നടന്‍ സൈജു കുറുപ്പ്, ബിലീവേഴ്‌സ് ചർച്ച് പ്രതിനിധി ഫാ. സിജോമോൻ  പന്തപ്പള്ളി, കട്ടപ്പന  ലയൺസ്‌ ക്ലബ്‌ പ്രസിഡന്റ്‌  ജോർജ്  തോമസ് തുടങ്ങിയവർ പങ്കെടുത്തു.

MORE IN Kerala Can
SHOW MORE
Loading...
Loading...