
ഒരു നല്ല ദൗത്യം ഒരു വലിയ ആശയം അതിനോടൊപ്പം ഒരു നാട് മുഴുവൻ ഒന്നിച്ച് നിൽക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കേരള കാൻ. ശരിക്കും 2016ലാണ് കേരള കാൻ എന്ന ആശയം തുടങ്ങിയത്. ഒാരോ ഘട്ടത്തിലും അതിന് ഒാരോ വലിയ ലക്ഷ്യങ്ങളായിരുന്നു. ആദ്യം ബോധവത്കരണം, പിന്നീട് ബോധവത്കരണവും പ്രതിരോധവും, മൂന്നാം ഘട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ദൗത്യത്തിലേക്ക് നമ്മൾ കടന്നു. ചികിത്സാസഹായം നൽകുക. അതു കഴിഞ്ഞ് നാലാം ഘട്ടത്തിൽ കരുതലിനാണ് ഊന്നൽ നൽകിയത്. ഇത്തവണ പ്രാധാന്യം നൽകുന്നത് അതിജീവനത്തിനാണ്. കാരണം അിജീവിച്ചവർക്കെ അനുഭവങ്ങൾ പകർന്ന് നൽകാൻ കഴിയൂ. 'മറികടന്നവർ വഴിനടത്തും' അതാണ് ഇത്തവണത്തെ കേരള കാൻ ലക്ഷ്യം.