അർബുദ രോഗനിർണയ പരിശോധനകൾ നിര്‍ബന്ധമാക്കണം; ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

keralacan
SHARE

കൃത്യമായ ഇടവേളകളിൽ അർബുദ രോഗനിർണയ പരിശോധനകൾ നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കൊച്ചി കിഴക്കമ്പലത്തു നടന്ന മനോരമ ന്യൂസ്‌ കേരള കാൻ സൗജന്യ കാൻസർ നിർണയ ക്യാംപ്  ഉദ്ഘാടനം ചെയ്യകയായിരുന്നു അദ്ദേഹം. 

  

മറികടന്നവർ വഴിനടക്കും  എന്ന സന്ദേശവുമായി മുന്നേറുകയാണ് കേരള കാൻ അഞ്ചാം പതിപ്പ്. ഇതിലെ രണ്ടാമത്തെ സൗജന്യ കാൻസർ നിർണയ ക്യാംംപാണ് കിഴക്കമ്പലത്ത് വിജയകരമായി അവസാനിച്ചത്. സ്ത്രീകളും പുരുഷൻമാരുമടക്കം 400 ഓളം പേർ സൗജന്യ രോഗനിർണയത്തിനെത്തി. ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജും അന്നാ അലുമിനിയവുമായി ചേർന്നു നടത്തിയ ക്യാംപിൽ 11 ഡോക്ടർമാർ അത്യാധുനിക സംവിധാങ്ങളോടെ രോഗനിർണയം നടത്തി. നിറഞ്ഞ സദസിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ക്യാംപ് ഉദ്ഘടനം ചെയ്തു. 

 ഒന്നാം പതിപ്പ് മുതൽ കേരളകാൻ മുഖമായ മഞ്ജുവാരിയർ കിഴക്കമ്പലത്തും വിശിഷ്ടതിഥിയായി.

ഉദ്ഘാടനത്തിനു മുൻപ് ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളജിലെ  ഓങ്കോളജിസ്റ്റ്  ഡോ. ജോംസി ജോർജ്  ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകി ക്ലാസുകൾ നയിച്ചു.

വിവിധ കലാപരിപാടികളും ചടങ്ങിന് മിഴിവേകി

MORE IN KERALA CAN SEASON 5
SHOW MORE
Loading...
Loading...