'മരുന്നിനേക്കാൾ വലിയ ചികിത്സ'; ജനകീയ അടിത്തറപാകി കേരള കാൻ അഞ്ചാം പതിപ്പ്

keralacan
SHARE

പങ്കാളിത്തംകൊണ്ട് ജനകീയ അടിത്തറപാകി മനോരമ ന്യൂസ്‌ കേരള ക്യാനിന്റെ അഞ്ചാം പതിപ്പിലെ അവസാന ക്യാംപും. മരുന്നിനേക്കാൾ വലിയ ചികിത്സയാണ് കേരള ക്യാൻ പദ്ധതിയെന്ന് ചടങ്ങ് ഉത്‌ഘാടനം ചെയ്ത ആലപ്പുഴ MP എഎം ആരിഫ് പറഞ്ഞു. ആലപ്പുഴ മുഹമ്മയിലെ  കെ.ഇ.കാർമൽ സെൻട്രൽ സ്കൂളിൽ നടന്ന ചടങ്ങിൽ  മഞ്ജു വാരിയർ മുഖ്യാതിഥിയായി 

പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ ക്യാംപുകൾക്ക് ശേഷമാണ് ആലപ്പുഴ മുഹമ്മയിൽ സൗജന്യ ക്യാൻസർ നിർണയത്തിന് കേരള കാൻ വേദി ഒരുക്കിയത്. തിരുവല്ല ബിലീവേഴ്‌സ് ചർച്ച്  മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ പരിശോധനകൾക്ക് നേതൃത്വം നൽകി. 

അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ് മനോരമ ന്യൂസിന്റെ കഴിഞ്ഞ അഞ്ചു  വർഷത്തെ കേരള ക്യാൻ പ്രവർത്തനങ്ങൾ എന്ന് ആലപ്പുഴ എം.പി AM ആരിഫ് പറഞ്ഞു ബോധവൽക്കരണ, രോഗനിർണയ, ചികിത്സരംഗങ്ങളിൽ ഏറെ ദൂരം സഞ്ചരിച്ചെങ്കിലും കേരള ക്യാന്  ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്നു മഞ്ജു വാരിയർ പറഞ്ഞു 

മനോരമ ന്യൂസ്‌ ന്യൂസ്‌ ഡയരക്ടർ ജോണി ലൂക്കോസ്,  ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഡയറക്ടറും സിഇഓയുമായ ഡോ. ജോർജ് ചാണ്ടി മറ്റീത്ര,  പി ജെ കുഞ്ഞപ്പൻ, ഫാദർ മാത്യു തെങ്ങുംപള്ളി, മനോരമ ന്യൂസ്‌ സീനിയർ കോ ഒാര്‍ഡിനേറ്റിങ് എഡിറ്റര്‍ റോമി മാത്യു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു...

ഈ മാസം 22നാണു കേരള കാൻ അഞ്ചാം പതിപ്പിന് സമാപനം കുറിക്കുന്ന ലൈവാത്തോണ് 

MORE IN K KERALA CAN SEASON 5
SHOW MORE
Loading...
Loading...